സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
Oct 4, 2021 05:11 PM | By Vinod

 പേരാവൂര്‍: യു.പി.യിലെ കര്‍ഷകർക്ക് നേരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ട് സംയുക്ത കര്‍ഷക സമിതി പേരാവൂർ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. വി.പത്മനാഭന്റെ അധ്യക്ഷതയില്‍ പ്രതിഷേധ മാര്‍ച്ച് സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി.ജി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. കെ.ശശീന്ദ്രന്‍ മാസ്റ്റര്‍, ജോര്‍ജ് മാത്യു, സി.പി.ഐ.എം പേരാവൂര്‍ ലോക്കല്‍ സെക്രട്ടറി കെ.എ. രജീഷ്, വി.ബാബു മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലഖിംപുർ ഖേരിയിൽ ഇന്നലെ നടന്ന സംഘർഷത്തിൽ നാല് കർഷകർ ഉൾപ്പടെ എട്ടു പേരാണ് മരിച്ചത്. പരിക്കേറ്റ ഒരു പ്രാദേശിക മാധ്യമപ്രവർത്തകൻ കൂടി ഇന്ന് മരിച്ചു. കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകൻ വാഹനം ഓടിച്ച് കയറ്റിയെന്നാണ് കർഷകസംഘടനകളുടെ ആരോപണം. നാല് പേരെ സമരക്കാർ മർദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് ബിജെപിയും ആരോപിക്കുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് കുമാർ മിശ്ര ഉൾപ്പടെ പതിനാലു പേർക്കെതിരെ കൊലപാതക കുറ്റം ഉൾപ്പടെ ചുമത്തിയാണ് കേസെടുത്തത്. ഹൈക്കോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം നടക്കും.

Led by the Joint Farmers Committe

Next TV

Related Stories
Top Stories










Entertainment News