---
title: "രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 6,990 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു"
english_title: "Covid 19 update india nov 30"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13607/covid-19-update-india-nov-30"
published_at: "2021-11-30T13:47:00+05:30"
category: "News"
language: "ml"
image: "https://malayorashabdam.truevisionnews.com/image-uploads/61a5de31d86d7_images - 2021-11-30T092408.230.jpeg"
keywords: []
---

# രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 6,990 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

> **Lead Summary:** ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 6,990 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മേയ്‌യ്ക്കു ശേഷമുണ്ടാകുന്ന ഏറ്റവും കുറവ് പ്രതിദിന കേസാണിത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,45,87,822 ആയി. 190 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,68,980.

## Article Content

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 6,990 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മേയ്‌യ്ക്കു ശേഷമുണ്ടാകുന്ന ഏറ്റവും കുറവ് പ്രതിദിന കേസാണിത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,45,87,822 ആയി. 190 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,68,980.

1,00,543 പേരാണ് ചികിത്സയിലുള്ളത്. 242 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 10,116 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,40,18,299 ആയി. 98.35 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13607/covid-19-update-india-nov-30)