സിനിമ,സീരിയൽ നടൻ ജി.കെ.പിള്ള അന്തരിച്ചു

സിനിമ,സീരിയൽ നടൻ ജി.കെ.പിള്ള അന്തരിച്ചു
Dec 31, 2021 10:22 AM | By Niranjana

തിരുവനന്തപുരം : സിനിമ– സീരിയൽ നടൻ ജി.കെ.പിള്ള അന്തരിച്ചു. 97 വയസായിരുന്നു. അന്ത്യം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രാവിലെ എട്ടരയോടെയായിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


1954ൽ പുറത്തിറങ്ങിയ സ്നേഹസീമയാണ് ആദ്യ ചിത്രം. 325ലധികം മലയാള സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.


വില്ലൻ വേഷങ്ങളിലൂടെയാണ് ജി.കെ പിള്ള ശ്രദ്ധ നേടുന്നത്. എൺപതുകളുടെ അവസാനം വരെ സിനിമകളിൽ സജീവമായിരുന്നു അദ്ദേഹം. 2005-മുതലാണ് ജി.കെ പിള്ള ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കാൻ തുടങ്ങിയത്. കടമറ്റത്തു കത്തനാർ ആയിരുന്നു ആദ്യ സീരിയൽ. സ്വകാര്യ ചാനലിൽ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിലെ കഥാപാത്രം കുടുംബപ്രേക്ഷകർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി.


അശ്വമേധം, ആരോമൽ ഉണ്ണി, ചൂള, ആനക്കളരി തുടങ്ങി കാര്യസ്ഥൻ വരെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.


ജി കെ പിള്ളയുടെ ഭാര്യ ഉത്പലാക്ഷിയമ്മ വർഷങ്ങൾക്കു മുൻപ് മരണപ്പെട്ടു. ആറ് മക്കളാണ് അവർക്കുള്ളത്. മക്കൾ - പ്രതാപചന്ദ്രൻ, ശ്രീകല ആർ നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹൻ, പ്രിയദർശൻ.

G K pillai died

Next TV

Related Stories
#Police |  ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചു; കുഴഞ്ഞു വീണതെന്ന് പോലീസ്, മര്‍ദിച്ചതെന്ന് ബന്ധുക്കള്‍

Mar 12, 2024 01:00 PM

#Police | ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചു; കുഴഞ്ഞു വീണതെന്ന് പോലീസ്, മര്‍ദിച്ചതെന്ന് ബന്ധുക്കള്‍

#Police | ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചു; കുഴഞ്ഞു വീണതെന്ന് പോലീസ്, മര്‍ദിച്ചതെന്ന് ബന്ധുക്കള്‍...

Read More >>
#Mock |  കണ്ണൂരില്‍ 'മോക്' കെട്ടിട തകര്‍ച്ച; അതിവേഗ രക്ഷാപ്രവര്‍ത്തനവുമായി ദുരന്തനിവാരണ അതോറിറ്റി

Feb 1, 2024 12:11 PM

#Mock | കണ്ണൂരില്‍ 'മോക്' കെട്ടിട തകര്‍ച്ച; അതിവേഗ രക്ഷാപ്രവര്‍ത്തനവുമായി ദുരന്തനിവാരണ അതോറിറ്റി

#Mock | കണ്ണൂരില്‍ 'മോക്' കെട്ടിട തകര്‍ച്ച; അതിവേഗ രക്ഷാപ്രവര്‍ത്തനവുമായി ദുരന്തനിവാരണ അതോറിറ്റി...

Read More >>
#university | കണ്ണൂർ സർവ്വകലാശാല ഇന്റർ ബി-എഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്

Jan 29, 2024 03:36 PM

#university | കണ്ണൂർ സർവ്വകലാശാല ഇന്റർ ബി-എഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്

#university | കണ്ണൂർ സർവ്വകലാശാല ഇന്റർ ബി-എഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്...

Read More >>