#kolakkad l കൊളക്കാട് സെന്റ് തോമസ് ദൈവാലയത്തെ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു

#kolakkad  l   കൊളക്കാട്  സെന്റ് തോമസ് ദൈവാലയത്തെ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു
Apr 7, 2024 04:49 PM | By veena vg

പേരാവൂർ : വി. തോമസ്‌ളീഹായുടെ തിരുശേഷപ്പ് പ്രതിഷ്ഠിതമായ കൊളക്കാട് സെന്റ് തോമസ് ദൈവാലയത്തെ വി. തോമസ്‌ളീഹയുടെ നാമധേയത്തിലുള്ള തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. ഇടവകസ്ഥാപനത്തിന്റെ 60-ാം വർഷ തിരുനാളിന് തുടക്കമായ ഏപ്രിൽ 3 ബുധനാഴ്ച്ച തിരു നാൾദിനത്തിൽ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനി തിരിതെളിച്ചു. തുടർന്ന് മുൻ വികാരി  മാത്യു പാലമറ്റം അതിരൂപതാദ്ധ്യക്ഷന്റെ ഡിക്രി ദിവ്യബലി മധ്യേ വായിച്ചു. ഫാ തോമസ് പട്ടാംകുളം, ഫാ മാത്യു പാലമറ്റം, ഫാ രാജുചൂരക്കൽ, ഫാ. ഇമ്മാനുവേൽ കണ്ടതിൽ എന്നിവർ സഹകാർമ്മികരായിരുന്നു.

1955 ഏപ്രിൽ മാസത്തിലെ പുതു ഞായറാഴ്ചയാണ് തൊണ്ടിയിൽ നിന്നും കൊളക്കാട് കുരിശുമലയിലേക്ക് തീർത്ഥാടനം ആരംഭിച്ചത്. 1964 മെയ് 22 കൊളക്കാട് വിശുദ്ധ തോമാശ്ലീഹായുടെ നാമത്തിൽ ഒരു സ്വതന്ത്ര ഇടവകയായി പ്രഖ്യാപിച്ചു. 1964ൽ അഭിവന്ദ്യ വള്ളോപ്പിള്ളി പിതാവിന് റോമിൽ നിന്നും ലഭിച്ച വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് (കൈയുടെ അസ്ഥിയുടെ ഒരു ഭാഗം) ഇവിടെ പ്രതിഷ്ഠിച്ചു. ഇവിടേക്ക് വിതുര സ്ഥലങ്ങളിൽ നിന്നുപോലും നിരവധി തീർത്ഥാടകരാണ് വന്ന് വിശുദ്ധ തോമാശ്ലീഹായുടെ മധ്യസ്ഥതയിലൂടെ അനുഗ്രഹം പ്രാപിച്ച് മടങ്ങുന്നത്.

അങ്ങനെ കൊളക്കാട് മലബാറിന്റെ മലയാറ്റൂർ എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി. 2023 ജൂലൈ മൂന്നിന് അഭിവന്ദ്യ ജോർജ് ഞരളക്കാട്ട് പിതാവ് തിരുശേഷിപ്പ് പുനപ്രതിഷ്ഠ നടത്തി. പ്രഖ്യാപന ചടങ്ങുകൾക്ക് വികാരി റവ.ഫാ തോമസ് പട്ടാംകുളം, അസ്സി. വികാരി അഗസ്റ്റിൻ അറക്കൽ, കോ-ഓർഡിനേറ്റർ ബേബി വരിക്കാനിക്കൽ, ട്രസ്റ്റിമാരായ ജോസുകുട്ടി കൊട്ടാരംകുന്നേൽ, സജി ശാസ്താംകുന്നേൽ, തങ്കച്ചൻ മണ്ണാർകുളം, ടോമി പോക്കാട്ടിൽ, പാരിഷ് സെക്രട്ടറി ടോമി ആയിലൂക്കുന്നേൽ, സൺസേ സ്കൂൾ ഹെഡ് മാസ്റ്റർ സാബു പൂത്തിങ്കൾതാഴത്തേൽ തുടങ്ങിയവർ നേതൃത്വം നൽകി.

Kolakkad

Next TV

Related Stories
കൊച്ചിയിൽ നടുറോഡിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സം­​ഭ­​വ­​ത്തി​ല്‍ യു​വ­​തി ക­​സ്റ്റ­​ഡി­​യി​ല്‍

May 3, 2024 01:29 PM

കൊച്ചിയിൽ നടുറോഡിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സം­​ഭ­​വ­​ത്തി​ല്‍ യു​വ­​തി ക­​സ്റ്റ­​ഡി­​യി​ല്‍

കൊച്ചിയിൽ നടുറോഡിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സം­​ഭ­​വ­​ത്തി​ല്‍ യു​വ­​തി ക­​സ്റ്റ­​ഡി­​യി​ല്‍...

Read More >>
ചൂടിന് ശമനമില്ല: ജില്ലയിൽ ജാഗ്രത നിർദ്ദേശം

May 3, 2024 01:02 PM

ചൂടിന് ശമനമില്ല: ജില്ലയിൽ ജാഗ്രത നിർദ്ദേശം

ചൂടിന് ശമനമില്ല: ജില്ലയിൽ ജാഗ്രത നിർദ്ദേശം...

Read More >>
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: യുവാവും യുവതിയും അറസ്റ്റിൽ

May 3, 2024 12:43 PM

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: യുവാവും യുവതിയും അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: യുവാവും യുവതിയും...

Read More >>
കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസ് വിധി എട്ടിന്

May 3, 2024 11:51 AM

കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസ് വിധി എട്ടിന്

കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസ് വിധി എട്ടിന്...

Read More >>
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം: മോട്ടോർ വാഹന വകുപ്പിന് ആശ്വാസം; സർക്കുലറിന് സ്റ്റേ ഇല്ല, ആവശ്യം തള്ളി ഹൈക്കോടതി

May 3, 2024 11:33 AM

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം: മോട്ടോർ വാഹന വകുപ്പിന് ആശ്വാസം; സർക്കുലറിന് സ്റ്റേ ഇല്ല, ആവശ്യം തള്ളി ഹൈക്കോടതി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം: മോട്ടോർ വാഹന വകുപ്പിന് ആശ്വാസം; സർക്കുലറിന് സ്റ്റേ ഇല്ല, ആവശ്യം തള്ളി...

Read More >>
പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണ തരംഗം മുന്നറിയിപ്പ് തുടരും

May 3, 2024 11:08 AM

പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണ തരംഗം മുന്നറിയിപ്പ് തുടരും

പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണ തരംഗം മുന്നറിയിപ്പ്...

Read More >>
Top Stories