#vadakara l കെ കെ ശൈലജക്കെതിരായി സൈബർ ആക്രമണം നടത്തിയ യുഡിഎഫ് നേതാവ് അറസ്റ്റിൽ

#vadakara l കെ കെ ശൈലജക്കെതിരായി സൈബർ ആക്രമണം നടത്തിയ യുഡിഎഫ് നേതാവ് അറസ്റ്റിൽ
Apr 20, 2024 01:16 PM | By veena vg

വടകര: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരായ സൈബർ ആക്രമണത്തിൽ വീണ്ടും അറസ്റ്റ്. ന്യൂ മാഹി പഞ്ചായത്ത് അംഗം ടി എച്ച് അസ്ലമിനെയാണ് ഇന്നലെ ന്യൂ മാഹി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടു.

യുഡിഎഫ് ന്യൂ മാഹി പഞ്ചായത്ത് ചെയർമാനാണ് അസ്ലം. കെ കെ ശൈലജയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റിട്ടെന്ന കേസിൽ മറ്റൊരാളെ തൊട്ടിൽപാലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐപിസി 153, കേരള പൊലീസ് ആക്ട് 120 (0) പ്രകാരമാണ് മുറ്റത്ത്പ്ലാവ് പെരുമ്പാലിയിൽ മെബിൻ തോമസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് രണ്ട് ആൾ ജാമ്യത്തിൽ വിട്ടു.

കെ കെ ശൈലജയുടെ ചിത്രം മോർഫ് ചെയ്തെന്ന പരാതിയില്‍ കോഴിക്കോട് നടുവണ്ണൂർ സ്വദേശി മിൻഹാജിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. മട്ടന്നൂർ പൊലീസാണ് കേസെടുത്തത്.

മുഖ്യമന്ത്രിയുടെയും കെ കെ ശൈലജ ടീച്ചറുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് കേസ്. മിൻഹാജ് കെ എം പാലോളി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഫോട്ടോ പ്രചരിപ്പിച്ചത്. കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് മട്ടന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Vadakara

Next TV

Related Stories
#kozhikode l രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു: കെ സുരേന്ദ്രൻ

May 3, 2024 05:28 PM

#kozhikode l രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു: കെ സുരേന്ദ്രൻ

രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു: കെ...

Read More >>
#wayanad l  രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വം വയനാടൻ ജനതയോടുള്ള അവഹേളനം; സിപിഐ

May 3, 2024 05:17 PM

#wayanad l രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വം വയനാടൻ ജനതയോടുള്ള അവഹേളനം; സിപിഐ

രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വം വയനാടൻ ജനതയോടുള്ള അവഹേളനം; സിപിഐ...

Read More >>
#thalassery l ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്

May 3, 2024 03:10 PM

#thalassery l ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്

ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്...

Read More >>
#kannur l ഓൾ കേരള സോമില്‍ ആന്‍ഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കുടുംബ സംഗമം

May 3, 2024 03:04 PM

#kannur l ഓൾ കേരള സോമില്‍ ആന്‍ഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കുടുംബ സംഗമം

ഓൾ കേരള സോമില്‍ ആന്‍ഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കുടുംബ സംഗമം...

Read More >>
#kannur l കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രത നിർദ്ദേശം

May 3, 2024 02:56 PM

#kannur l കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രത നിർദ്ദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രത...

Read More >>
#pinarayi l പിണറായി പെരുമ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം

May 3, 2024 02:35 PM

#pinarayi l പിണറായി പെരുമ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം

പിണറായി പെരുമ സംഘാടക സമിതി ഓഫിസ്...

Read More >>
Top Stories










News Roundup