#kannur l തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബോധപൂര്‍വ്വമായ നീക്കം: സി രഘുനാഥ്

#kannur l തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബോധപൂര്‍വ്വമായ നീക്കം: സി രഘുനാഥ്
Apr 20, 2024 03:33 PM | By veena vg

കണ്ണൂര്‍: കല്ല്യാശ്ശേരി പോലുള്ള പ്രദേശങ്ങളില്‍ പോസ്റ്റല്‍ ബാലറ്റില്‍ പോലും കള്ളവോട്ട് ചെയ്യാന്‍ പാര്‍ട്ടി നേതൃത്വം സഖാക്കളെ ഏല്‍പിച്ചത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സിപിഎമ്മിന്റെ ബോധപൂര്‍വ്വമായ നീക്കത്തിന്റെ ഭാഗമാണെന്ന് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി  രഘുനാഥ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണം. പോസ്റ്റല്‍ ബാലറ്റുമായി പോകുന്ന ബിഎല്‍ഒമാരെ സ്വാധീനിച്ച് സിപിഎം നേതാക്കള്‍ വോട്ട് ചെയ്യുന്ന സാഹചര്യം തടയപ്പെടേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പരാതി നല്‍കും.

പാനൂരില്‍ ബോംബ് നിര്‍മ്മിച്ചത് വോട്ടര്‍മാരെ ഭീതിയിലാഴ്ത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ്. സിപിഎമ്മിന് മാത്രം വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടാക്കാനാണ് ആസൂത്രിതതമായ നീക്കം നടത്തുന്നത്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണം. എല്ലാവര്‍ക്കും സമാധാനപരമായി വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കണം. അധികൃതരുടെ ഭാഗത്തു നിന്ന് കൃത്യമായ നടപടി യുണ്ടാകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Kannur c reghunath

Next TV

Related Stories
#thalassery l ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്

May 3, 2024 03:10 PM

#thalassery l ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്

ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്...

Read More >>
#kannur l ഓൾ കേരള സോമില്‍ ആന്‍ഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കുടുംബ സംഗമം

May 3, 2024 03:04 PM

#kannur l ഓൾ കേരള സോമില്‍ ആന്‍ഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കുടുംബ സംഗമം

ഓൾ കേരള സോമില്‍ ആന്‍ഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കുടുംബ സംഗമം...

Read More >>
#kannur l കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രത നിർദ്ദേശം

May 3, 2024 02:56 PM

#kannur l കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രത നിർദ്ദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രത...

Read More >>
#pinarayi l പിണറായി പെരുമ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം

May 3, 2024 02:35 PM

#pinarayi l പിണറായി പെരുമ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം

പിണറായി പെരുമ സംഘാടക സമിതി ഓഫിസ്...

Read More >>
#thalassery l സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ

May 3, 2024 02:29 PM

#thalassery l സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ

സ്റ്റേഡിയം കെയർ ടേക്കർ...

Read More >>
കൊച്ചിയിൽ നടുറോഡിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സം­​ഭ­​വ­​ത്തി​ല്‍ യു​വ­​തി ക­​സ്റ്റ­​ഡി­​യി​ല്‍

May 3, 2024 01:29 PM

കൊച്ചിയിൽ നടുറോഡിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സം­​ഭ­​വ­​ത്തി​ല്‍ യു​വ­​തി ക­​സ്റ്റ­​ഡി­​യി​ല്‍

കൊച്ചിയിൽ നടുറോഡിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സം­​ഭ­​വ­​ത്തി​ല്‍ യു​വ­​തി ക­​സ്റ്റ­​ഡി­​യി​ല്‍...

Read More >>
Top Stories










News Roundup