കോണ്‍ഗ്രസ് നേതാവിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ത്തതായി പരാതി

കോണ്‍ഗ്രസ് നേതാവിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ത്തതായി പരാതി
Apr 20, 2024 08:16 PM | By shivesh

കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് നേതാവിന്റെ കാറിന്റെ ചില്ലുകള്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തതായി പരാതി. വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പോള്‍സണ്‍ കൂവക്കലിന്റെ കാറിന്റെ ചില്ലാണ് തകര്‍ത്തത്. കൂടാതെ കാറിന്റെ പിന്‍ഭാഗത്തായി കല്ലുകള്‍ കൊണ്ട് ഉരച്ച് കേടുപാടുകള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോള്‍സണ്‍ കമ്പളക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ കുറുമ്പാലക്കോട്ടയിലെ പരിപാടിക്ക് പോയപ്പോഴായിരുന്നു സംഭവം. കുഴിക്കാട്ടില്‍ പാപ്പച്ചന്‍ എന്നയാളുടെ വീട്ടില്‍ നടന്ന കുടുംബസംഗമത്തില്‍ പങ്കെടുക്കാനായി പോയ പോള്‍സണ്‍ റോഡരുകില്‍ കാര്‍ നിര്‍ത്തിയിടുകയായിരുന്നു.

തുടര്‍ന്ന് മേപ്പാടിയിലെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ മറ്റൊരു കാറില്‍ പോകുകയായിരുന്നു. രാത്രി ഒമ്പതരയോടെ തിരിച്ചെത്തിയപ്പോഴാണ് കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്തതായും, മറ്റ് കേടുപാടുകള്‍ വരുത്തിയതായും ശ്രദ്ധയില്‍പ്പെടുന്നത്. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് പോള്‍സണ്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Complaint

Next TV

Related Stories
ഉഷ്ണ തരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

May 3, 2024 08:19 PM

ഉഷ്ണ തരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

ഉഷ്ണ തരംഗം: റേഷന്‍ കട സമയത്തില്‍...

Read More >>
വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി

May 3, 2024 08:07 PM

വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി

വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി...

Read More >>
കൽപ്പറ്റ വെള്ളാരം കുന്നിൽ വാഹനാപകടം

May 3, 2024 07:38 PM

കൽപ്പറ്റ വെള്ളാരം കുന്നിൽ വാഹനാപകടം

കൽപ്പറ്റ വെള്ളാരം കുന്നിൽ...

Read More >>
നവജാത ശിശുവിന്‍റെ കൊലപാതകം:മരണ കാരണം തലയോട്ടിക്കേറ്റ പരിക്ക്; പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്

May 3, 2024 07:01 PM

നവജാത ശിശുവിന്‍റെ കൊലപാതകം:മരണ കാരണം തലയോട്ടിക്കേറ്റ പരിക്ക്; പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്

നവജാത ശിശുവിന്‍റെ കൊലപാതകം:മരണ കാരണം തലയോട്ടിക്കേറ്റ പരിക്ക്; പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട്...

Read More >>
നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം: കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി

May 3, 2024 06:47 PM

നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം: കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി

നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം: കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റം...

Read More >>
#kozhikode l രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു: കെ സുരേന്ദ്രൻ

May 3, 2024 05:28 PM

#kozhikode l രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു: കെ സുരേന്ദ്രൻ

രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു: കെ...

Read More >>
Top Stories