ആരോഗ്യ ഇൻഷുറൻസ് പോളിസി ഇനി ഏത് പ്രായത്തിൽ ഉള്ളവർക്കും

ആരോഗ്യ ഇൻഷുറൻസ് പോളിസി ഇനി ഏത് പ്രായത്തിൽ ഉള്ളവർക്കും
Apr 24, 2024 01:09 AM | By sukanya

 മുതിർന്ന പൗരരുടെ ആരോഗ്യ ഇൻഷുറൻസിന്റെ കാര്യത്തിലെ അനിശ്ചിതത്വം നീങ്ങുന്നു. പോളിസി വാങ്ങുന്നതിന് പ്രായ മാനദണ്ഡം വേണ്ടെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡിവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ.

ഇൻഷുറൻസ് ഉത്പന്നങ്ങൾ സംബന്ധിച്ച ഏറ്റവും പുതിയ ഉത്തരവിലാണ് ഇത് വ്യക്തമാക്കിയത്. ആരോഗ്യ പരിരക്ഷ കിട്ടാത്ത ഒട്ടേറെ മുതിർന്ന ആളുകൾക്ക് ഇത് വലിയ ആശ്വാസമാകും. നിലവിലെ നിയമ പ്രകാരം 65 വയസ്സിന് മുകളിൽ ഉള്ളവർക്ക് ആരോഗ്യ പരിരക്ഷ പോളിസികൾ വാങ്ങുന്നതിന് കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു.

പുതിയ ഉത്തരവ് പ്രകാരം ഏത് പ്രായത്തിൽ ഉള്ളവർക്കും പോളിസികൾ വാങ്ങാം. പ്രത്യേക പരിഗണന വേണ്ട വിഭാഗങ്ങളെ ഉൾപ്പെടുത്തണം. അസുഖങ്ങളുള്ള ആളുകളുടെ ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ചും ഉത്തരവ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്‌. ഇവർക്കും പരിരക്ഷക്ക് ആവശ്യമായ നടപടികൾ കൈക്കൊള്ളണം. അസുഖം വ്യക്തമാക്കിയ ആൾ തുടർച്ചയായി 36 മാസവും പോളിസി പരിധിയിൽ തുടരുന്ന പക്ഷം മേൽപ്പറഞ്ഞ അസുഖത്തിനും പരിരക്ഷ നൽകണം എന്നാണ് നിർദേശം.

ആയുഷ് വിഭാഗങ്ങളിലെ ചികിത്സയും ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരാൻ നിർദേശിച്ചിട്ടുണ്ട്. മുതിർന്ന പൗരരുടെ ക്ലെയിം തുടങ്ങി പോളിസി സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക വിഭാഗം ഏർപ്പെടുത്തണം എന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഈ സംവിധാനം സംബന്ധിച്ച വിശദമായ വിവരങ്ങൾ ബന്ധപ്പെട്ട കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. അതോറിറ്റി കഴിഞ്ഞ വർഷം നിയോഗിച്ച ഹെൽത്ത് ഇൻഷുറൻസ് കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് പുതിയ വിജ്ഞാപനം.

Insurence

Next TV

Related Stories
കനത്ത വേനൽമഴയിൽ മലയോരത്ത് വൻ നാശനഷ്ടം

May 4, 2024 10:20 AM

കനത്ത വേനൽമഴയിൽ മലയോരത്ത് വൻ നാശനഷ്ടം

കനത്ത വേനൽമഴയിൽ മലയോരത്ത് വൻ...

Read More >>
ഗസ്റ്റ് അധ്യാപക നിയമനം

May 4, 2024 08:47 AM

ഗസ്റ്റ് അധ്യാപക നിയമനം

ഗസ്റ്റ് അധ്യാപക...

Read More >>
വൈദ്യുതി മുടങ്ങും

May 4, 2024 07:43 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
കള്ളക്കടല്‍ പ്രതിഭാസം: കടലോര വിനോദസഞ്ചാരത്തിന് താല്‍ക്കാലിക വിലക്ക്

May 4, 2024 07:07 AM

കള്ളക്കടല്‍ പ്രതിഭാസം: കടലോര വിനോദസഞ്ചാരത്തിന് താല്‍ക്കാലിക വിലക്ക്

കള്ളക്കടല്‍ പ്രതിഭാസം: കടലോര വിനോദസഞ്ചാരത്തിന് താല്‍ക്കാലിക...

Read More >>
കൊല്ലത്ത് മൂന്നുപേർ മുങ്ങി മരിച്ചു

May 4, 2024 06:48 AM

കൊല്ലത്ത് മൂന്നുപേർ മുങ്ങി മരിച്ചു

കൊല്ലത്ത് മൂന്നുപേർ മുങ്ങി...

Read More >>
സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്യണം

May 4, 2024 06:39 AM

സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്യണം

സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോര്‍ട്ട്...

Read More >>