പ്രവാസികൾക്ക് റേഡിയോ കേരളത്തിൻ്റെ ലോക്സഭ ഗ്യാലപ് പോൾ

പ്രവാസികൾക്ക് റേഡിയോ കേരളത്തിൻ്റെ ലോക്സഭ ഗ്യാലപ് പോൾ
Apr 24, 2024 01:28 AM | By sukanya

തിരുവനന്തപുരം :ലോക്സഭാ ഇലക്ഷൻ പ്രമാണിച്ച് റേഡിയോ കേരളം 1476 എ.എം പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന ഗ്യാലപ് പോൾ ആരംഭിച്ചു. വാട്സാപ്പിലൂടെ ഏപ്രിൽ 26ന് നാട്ടിൽ വോട്ടെടുപ്പ് കഴിയുന്ന സമയം വരെ ഗ്യാലപ് പോളിൽ പങ്കെടുക്കാം.

ഏപ്രിൽ 27 രാവിലെ 10ന് റേഡിയോ കേരളത്തിലൂടെ തത്സമയം ഫലം പ്രഖ്യാപിക്കും. പ്രവാസികൾക്ക് ഓൺലൈൻ വോട്ടിംഗ് ഏർപ്പെടുത്തുന്നതിൻ്റെ സാധ്യതകളെക്കുറിച്ച് കേന്ദ്ര സർക്കാരും ഇലക്ഷൻ കമ്മീഷനും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഓൺലൈൻ വോട്ടിംഗിൻ്റെ പ്രായോഗികത തെളിയിക്കുകയാണ് റേഡിയോ കേരളത്തിൻ്റെ ഈ ഗ്യാലപ് പോൾ. പ്രവാസിയായ ഏതൊരാൾക്കും  സ്വന്തം മണ്ഡലത്തിൽ ആര് ജയിക്കണമെന്ന് ഇതിലൂടെ നിർദ്ദേശിക്കാം. അതിനായി 'VOTE' എന്ന് +971508281476 എന്ന നമ്പറിലേക്ക് വാട്സാപ്പ് മെസേജ് ചെയ്യുക. തുടർന്ന് സ്വന്തം മണ്ഡലം തിരഞ്ഞെടുത്ത് ഇഷ്ടപ്പെട്ട സ്ഥാനാർഥിയ്ക്ക് വോട്ട് രേഖപ്പെടുത്തുക. തികച്ചും ലളിതമായ ഈ ഗ്യാലപ് പോൾ പൂർണ്ണമായും മലയാളത്തിലാണ്. എ.ഐ, ചാറ്റ് ജി.പി.ടി തുടങ്ങിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ തയ്യാറാക്കിയ ഈ ഗ്യാലപ് പോളിൽ വ്യക്തിവിവരങ്ങൾ സുരക്ഷിതവുമാണ്.


Election

Next TV

Related Stories
ഗസ്റ്റ് അധ്യാപക നിയമനം

May 4, 2024 08:47 AM

ഗസ്റ്റ് അധ്യാപക നിയമനം

ഗസ്റ്റ് അധ്യാപക...

Read More >>
വൈദ്യുതി മുടങ്ങും

May 4, 2024 07:43 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
കള്ളക്കടല്‍ പ്രതിഭാസം: കടലോര വിനോദസഞ്ചാരത്തിന് താല്‍ക്കാലിക വിലക്ക്

May 4, 2024 07:07 AM

കള്ളക്കടല്‍ പ്രതിഭാസം: കടലോര വിനോദസഞ്ചാരത്തിന് താല്‍ക്കാലിക വിലക്ക്

കള്ളക്കടല്‍ പ്രതിഭാസം: കടലോര വിനോദസഞ്ചാരത്തിന് താല്‍ക്കാലിക...

Read More >>
കൊല്ലത്ത് മൂന്നുപേർ മുങ്ങി മരിച്ചു

May 4, 2024 06:48 AM

കൊല്ലത്ത് മൂന്നുപേർ മുങ്ങി മരിച്ചു

കൊല്ലത്ത് മൂന്നുപേർ മുങ്ങി...

Read More >>
സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്യണം

May 4, 2024 06:39 AM

സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്യണം

സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോര്‍ട്ട്...

Read More >>
രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു: കെ.സുരേന്ദ്രൻ

May 3, 2024 10:52 PM

രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു: കെ.സുരേന്ദ്രൻ

രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു:...

Read More >>