ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
Apr 25, 2024 01:27 PM | By sukanya

 കൊച്ചി: ശബരിമല ഗ്രീൻഫീൽഡ്  വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു. ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.

441 കൈവശക്കാരുടെ 1000.28 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് ഇക്കഴി‌ഞ്ഞ  മാർച്ചിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ സാമൂഹികാഘാത പഠനം നടത്തിയതിലും ഭൂമിയുടെ ഉടമസ്ഥാവകാശം നിർണ്ണയിച്ചതും ചട്ടവിരുദ്ധമായാണെന്ന വാദം പരിഗണിച്ചാണ് നടപടികൾ സ്റ്റേ ചെയ്തത്. ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റിലെ  ഭൂമിയുടെ ഉടമസ്ഥാവകാശം ആർ‍ക്ക് എന്നതിൽ തർക്കം നിലനിൽക്കുന്നുണ്ട്. എന്നാൽ  സർക്കാറിന് ഉടമസ്ഥാവകാശമുള്ള  ഭൂമി എന്ന പേരിലാണ്  വിജ്ഞാപനമെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. കൂടാതെ സാമൂഹിക ആഘാത പഠനം നടത്തിയത്  സെന്‍റർ ഫോർ മാനേജ്മെന്‍റ് ഡവലപ്മെന്‍റ് ആണ്. ഇത് സർക്കാറിന് കീഴിലുള്ള ഏജൻസിയാണെന്നും,  കേന്ദ്ര-സംസ്ഥാന ചട്ടങ്ങൾക്ക് വിരുദ്ധമാണിതെന്നും ഹർജിക്കാർ വാദിച്ചു. ഇത് പരിഗണിച്ചാണ് കോടതി ഭൂമി ഏറ്റെടുക്കൽ  വിജ്ഞാപനം  സ്റ്റേ ചെയ്തത്. ഭൂമി ഏറ്റെടുക്കൽ നിയമം 2013 പ്രകാരം നഷ്ടപരിഹാരം നൽകുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഏറ്റെടുക്കുന്ന ഭൂമികളുടെ വിശദാംശങ്ങളും വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിച്ചിരുന്നു.

കോട്ടയം സ്പെഷ്യൽ തഹസിൽദാറിനെയാണ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കളക്ടറുടെ ചുമതല നൽകി നിയമിച്ചത്. പദ്ധതിയുടെ അഡ്മിനിസ്ട്രേറ്ററായി കോട്ടയം ഡപ്യൂട്ടി കളക്ടറെയും നിയമിച്ചിരുന്നു.


Highcourt

Next TV

Related Stories
തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

May 5, 2024 10:13 AM

തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ; മൃതദേഹം കത്തിക്കരിഞ്ഞ...

Read More >>
ഡ്രൈവിംഗ് ടെസ്റ്റ് ദിവസങ്ങൾ പുനഃക്രമീകരിച്ചു

May 5, 2024 09:29 AM

ഡ്രൈവിംഗ് ടെസ്റ്റ് ദിവസങ്ങൾ പുനഃക്രമീകരിച്ചു

ഡ്രൈവിംഗ് ടെസ്റ്റ് ദിവസങ്ങൾ...

Read More >>
ലൈബ്രേറിയന്‍ ഒഴിവ്

May 5, 2024 09:14 AM

ലൈബ്രേറിയന്‍ ഒഴിവ്

ലൈബ്രേറിയന്‍ ഒഴിവ്...

Read More >>
ആറളം ഫാമിൽ ആന തുരത്തൽ അടുത്ത ഘട്ടം തിങ്കളാഴ്ച മുതൽ

May 5, 2024 06:48 AM

ആറളം ഫാമിൽ ആന തുരത്തൽ അടുത്ത ഘട്ടം തിങ്കളാഴ്ച മുതൽ

ആറളം ഫാമിൽ ആന തുരത്തൽ അടുത്ത ഘട്ടം തിങ്കളാഴ്ച...

Read More >>
നടവയലിൽ വാഹനാപകടം : കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

May 5, 2024 06:13 AM

നടവയലിൽ വാഹനാപകടം : കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

നടവയലിൽ വാഹനാപകടം : കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ...

Read More >>
പൂഞ്ചില്‍ വ്യോമസേന വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരുക്ക്

May 4, 2024 10:48 PM

പൂഞ്ചില്‍ വ്യോമസേന വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരുക്ക്

പൂഞ്ചില്‍ വ്യോമസേന വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക്...

Read More >>