#thiruvananthapuram l മാസപ്പടി കേസ്; തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ

#thiruvananthapuram l മാസപ്പടി കേസ്; തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ
Apr 25, 2024 01:36 PM | By veena vg

 തിരുവനന്തപുരം: മാസപ്പടിയുമായി ബന്ധപ്പെട്ട ഹർജിയിൽ തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. സിഎംആർഎല്ലിന് വഴിവിട്ട സഹായം ചെയ്‌തെന്ന ആരോപണം വിജിലൻസ് തള്ളി.

റവന്യൂ വകുപ്പ് രേഖകൾ വിജിലൻസ് കോടതിയിൽ ഹാജരാക്കി. ഹർജിയിൽ അടുത്ത മാസം മൂന്നിന് തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയും. കഴിഞ്ഞ ഹർജി പരി​ഗണിച്ച സമയത്ത് കെഎംഎംഎല്ലും സിഎംആർഎല്ലും തമ്മിൽ എന്തെങ്കിലും കരാറുണ്ടോയെന്ന് ചോദിച്ച കോടതി അതിന്റെ തെളിവ് ഹാജരാക്കാൻ കുഴൽനാടൻ തയ്യാറാകണമെന്നും നിർദേശിച്ചിരുന്നു.

കെഎംഎൽഎല്ലിനെ മുൻനിർത്തി സ്വകാര്യ കമ്പനിയായ സിഎംആർഎല്ലിന് കരിമണൽ കടത്താൻ മുഖ്യമന്ത്രി കൂട്ടുനിന്നെന്നും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് ഇതിന്റെ പ്രത്യുപകാരമായി പണം ലഭിച്ചുവെന്നുമായിരുന്നു ഹർജിയിൽ ആരോപിച്ചത്. വിജിലൻസ് അന്വേഷണമാവശ്യപ്പെട്ടായിരുന്നു ഹർജി.

വീണാ വിജയനും എക്സാലോജിക് കമ്പനിക്കും നൽകിയെന്ന് പറയുന്ന പ്രതിഫലത്തിന് പകരമായി സിഎംആർഎല്ലിന് എന്ത് തിരികെ ലഭിച്ചുവെന്നതിൽ വ്യക്തത വേണം. കെആർഇഎംഎല്ലിന് വേണ്ടി ലാൻഡ്ബോർഡ് ഇളവ് നൽകിയെന്ന ഹർജിയിലെ ആരോപണത്തിന് തെളിവ് നൽകാൻ ഹർജിക്കാരൻ തയ്യാറാകണമെന്നും കോടതി പറഞ്ഞിരുന്നു

Thiruvanathapuram

Next TV

Related Stories
തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

May 5, 2024 10:13 AM

തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ; മൃതദേഹം കത്തിക്കരിഞ്ഞ...

Read More >>
ഡ്രൈവിംഗ് ടെസ്റ്റ് ദിവസങ്ങൾ പുനഃക്രമീകരിച്ചു

May 5, 2024 09:29 AM

ഡ്രൈവിംഗ് ടെസ്റ്റ് ദിവസങ്ങൾ പുനഃക്രമീകരിച്ചു

ഡ്രൈവിംഗ് ടെസ്റ്റ് ദിവസങ്ങൾ...

Read More >>
ലൈബ്രേറിയന്‍ ഒഴിവ്

May 5, 2024 09:14 AM

ലൈബ്രേറിയന്‍ ഒഴിവ്

ലൈബ്രേറിയന്‍ ഒഴിവ്...

Read More >>
ആറളം ഫാമിൽ ആന തുരത്തൽ അടുത്ത ഘട്ടം തിങ്കളാഴ്ച മുതൽ

May 5, 2024 06:48 AM

ആറളം ഫാമിൽ ആന തുരത്തൽ അടുത്ത ഘട്ടം തിങ്കളാഴ്ച മുതൽ

ആറളം ഫാമിൽ ആന തുരത്തൽ അടുത്ത ഘട്ടം തിങ്കളാഴ്ച...

Read More >>
നടവയലിൽ വാഹനാപകടം : കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

May 5, 2024 06:13 AM

നടവയലിൽ വാഹനാപകടം : കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

നടവയലിൽ വാഹനാപകടം : കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ...

Read More >>
പൂഞ്ചില്‍ വ്യോമസേന വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരുക്ക്

May 4, 2024 10:48 PM

പൂഞ്ചില്‍ വ്യോമസേന വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരുക്ക്

പൂഞ്ചില്‍ വ്യോമസേന വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക്...

Read More >>