‘വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ല, യുഡിഎഫ് 20 സീറ്റും നേടും’; രമേശ് ചെന്നിത്തല

‘വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ല, യുഡിഎഫ് 20 സീറ്റും നേടും’; രമേശ് ചെന്നിത്തല
Apr 28, 2024 10:58 AM | By sukanya

കണ്ണൂർ : വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് രമേശ് ചെന്നിത്തല. നല്ല വിജയപ്രതീക്ഷയുണ്ടെന്നും യുഡിഎഫ് 20 ൽ 20 സീറ്റും നേടുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് വളരെ അനുകൂലമായ സാഹചര്യമാണ് ഉള്ളത്. വീട്ടിലെ വോട്ടും പോസ്റ്റൽ വോട്ടും ചേരുമ്പോൾ ശതമാനം ഇനിയും ഉയരുമെന്നും അദ്ദേഹം  പറഞ്ഞു.

അതിനിടെ ഇ പി ജയരാജനെതിരെ രമേശ് ചെന്നിത്തല രംഗത്തുവന്നു. മുഖ്യമന്ത്രി അറിയാതെ ഇ പി ജയരാജൻ ഒന്നും ചെയ്യില്ല. ബിജെപിയും സിപിഐഎമ്മും തമ്മിൽ അന്തർധാര കേരളത്തിൽ നിലനിൽക്കുന്നു. ബിജെപി സിപിഐഎമ്മുമായി ഡീൽ ഉണ്ടാക്കിയെന്നും എന്നാൽ അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതേമയം സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും പോളിങ് കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി വൈകിയും പോളിങ്ങ് തുടർന്നിരുന്നു. വടകര ലോക്സഭാ മണ്ഡലത്തിലെ കുറ്റ്യാടിയിൽ 141-ാം ബൂത്തിലാണ് ഏറ്റവും ഒടുവിൽ വോട്ടെടുപ്പ് അവസാനിച്ചത്. 11.43നാണ് അവസാനത്തെ ആൾ വോട്ട് രേഖപ്പെടുത്തിയത്.നിശ്ചിത സമയ പരിധിയും കഴിഞ്ഞ് നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്. 70.35 % പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

Remeshchennithala

Next TV

Related Stories
#paayam l പായം പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം നടത്തി

May 11, 2024 03:55 PM

#paayam l പായം പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം നടത്തി

പായം പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം നടത്തി...

Read More >>
#padiyoor l മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം നടത്തി പടിയൂർ കല്യാട് പഞ്ചായത്ത്

May 11, 2024 03:28 PM

#padiyoor l മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം നടത്തി പടിയൂർ കല്യാട് പഞ്ചായത്ത്

മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം നടത്തി പടിയൂർ കല്യാട് പഞ്ചായത്ത്...

Read More >>
#delhi  l തകര്‍ക്കാന്‍ ശ്രമിക്കുന്തോറും ശക്തിപ്രാപിക്കും;ജയില്‍ മോചിതനായ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

May 11, 2024 03:04 PM

#delhi l തകര്‍ക്കാന്‍ ശ്രമിക്കുന്തോറും ശക്തിപ്രാപിക്കും;ജയില്‍ മോചിതനായ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

തകര്‍ക്കാന്‍ ശ്രമിക്കുന്തോറും ശക്തിപ്രാപിക്കും;ജയില്‍ മോചിതനായ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച്...

Read More >>
ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ മുകുന്ദന്‍ ചരിഞ്ഞു

May 11, 2024 01:35 PM

ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ മുകുന്ദന്‍ ചരിഞ്ഞു

ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ മുകുന്ദന്‍...

Read More >>
വൈദ്യുതി നിയന്ത്രണവും വേനൽ മഴയും തുണച്ചു; ഒന്നരമാസത്തിനിടെ ആദ്യമായി പ്രതിദിന ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് താഴെ

May 11, 2024 01:14 PM

വൈദ്യുതി നിയന്ത്രണവും വേനൽ മഴയും തുണച്ചു; ഒന്നരമാസത്തിനിടെ ആദ്യമായി പ്രതിദിന ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് താഴെ

വൈദ്യുതി നിയന്ത്രണവും വേനൽ മഴയും തുണച്ചു; ഒന്നരമാസത്തിനിടെ ആദ്യമായി പ്രതിദിന ഉപയോഗം 100 ദശലക്ഷം യൂണിറ്റിന്...

Read More >>
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വേനൽ മഴ തുടരാൻ സാധ്യത

May 11, 2024 11:59 AM

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വേനൽ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വേനൽ മഴ തുടരാൻ...

Read More >>
Top Stories

News Roundup