കൽപ്പറ്റ : ജനകീയ സമിതി നീര്‍വാരവും, ഐ ആര് ഇ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള വടംവലി മത്സരം ഇന്ന് വൈകിട്ട് 6 മണിക്ക് നിര്‍വാരം ഗവ ഹയര്‍ സെക്കണ്ടറി ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കും. മത്സരത്തിന്റെ ഉദ്ഘാടനം ടി സിദ്ദിഖ് എം എല്‍ എ നിര്‍വഹിക്കും.
ചലിച്ചിത്രതാരം അനൂപ് ചന്ദ്രന് മുഖ്യാതിഥിയായിരിക്കും. ജീവകാരുണ്യത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നതെന്നും 20001 രൂപ മുതല്‍ നിരവധി സമ്മാനങ്ങള്‍ വിജയികള്‍ക്ക് നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. പരിപാടി നാടിൻ്റെ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
Kalpatta