കരുവന്നൂർ കള്ളപ്പണക്കേസ് : എം എം വർഗീസ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

കരുവന്നൂർ കള്ളപ്പണക്കേസ് : എം എം വർഗീസ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും
Apr 29, 2024 09:43 AM | By sukanya

തൃശൂർ: കരുവന്നൂർ കള്ളപ്പണ കേസിൽ സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് ഇന്ന് എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. സിപിഐഎമ്മിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സ്വത്ത്‌ വിവരങ്ങളും ഹാജരാക്കാൻ ആണ് നിർദേശം. രാവിലെ 10 മണിക്ക് ഇഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.

കരുവന്നൂർ കള്ളപ്പണ കേസിൽ അന്വേഷണം വീണ്ടും ഊർജിതമാക്കിയ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ടെന്നാണ് പറയുന്നത്. കരുവന്നൂർ ബാങ്കിന് പുറമെ തൃശൂർ ജില്ലയിലെ മറ്റ് സഹകരണ ബാങ്കുകളിലും സിപിഐഎമ്മിന് അക്കൗണ്ടുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ. ജില്ലയിൽ പാർട്ടിയുടെ വിവിധ കമ്മിറ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ ആണ് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനോട്‌ നിർദേശിച്ചിരിക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് ബിനാമി വായ്പകൾ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. ഇക്കഴിഞ്ഞ 22ന് ഹാജരാകാൻ ആണ് ഇ ഡി വർഗീസിന് സമൻസ് നൽകിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ ആയതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് മറുപടി നൽകി. തൊട്ടടുത്ത ദിവസങ്ങളിലും തുടർച്ചയായി നോട്ടീസ് നൽകിയെങ്കിലും വർഗീസ് ഹാജരായില്ല.

തിരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞതിനാൽ ഇന്ന് ഹാജരാകുമെന്ന് വർഗീസ് അറിയിച്ചിട്ടുണ്ട്. മുൻപും പല തവണ വർഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു. മുൻ എംപി പി കെ ബിജുവിനെയും ഇഡി അടുത്തിടെ ചോദ്യം ചെയ്തിരുന്നു.

Karivennur

Next TV

Related Stories
സിംഗപ്പൂർ യാത്ര വെട്ടിക്കുറച്ചു, മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിൽ; മെയ് 20 ന് കേരളത്തിൽ മടങ്ങിയെത്തും

May 15, 2024 12:16 PM

സിംഗപ്പൂർ യാത്ര വെട്ടിക്കുറച്ചു, മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിൽ; മെയ് 20 ന് കേരളത്തിൽ മടങ്ങിയെത്തും

സിംഗപ്പൂർ യാത്ര വെട്ടിക്കുറച്ചു, മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിൽ; മെയ് 20 ന് കേരളത്തിൽ...

Read More >>
അഞ്ച് വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവം; അംഗന്‍വാടി അധ്യാപികക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍

May 15, 2024 11:28 AM

അഞ്ച് വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവം; അംഗന്‍വാടി അധ്യാപികക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍

അഞ്ച് വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവം; അംഗന്‍വാടി അധ്യാപികക്കും ഹെല്‍പ്പറിനും...

Read More >>
പോക്‌സോ: പ്രതിക്ക് 44 വര്‍ഷം കഠിന തടവും പിഴയും

May 15, 2024 11:17 AM

പോക്‌സോ: പ്രതിക്ക് 44 വര്‍ഷം കഠിന തടവും പിഴയും

പോക്‌സോ: പ്രതിക്ക് 44 വര്‍ഷം കഠിന തടവും പിഴയും...

Read More >>
മീൻ പിടിക്കാൻ പുഴയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

May 15, 2024 10:52 AM

മീൻ പിടിക്കാൻ പുഴയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മീൻ പിടിക്കാൻ പുഴയിലിറങ്ങിയ യുവാവ് മുങ്ങി...

Read More >>
അപേക്ഷ ക്ഷണിച്ചു

May 15, 2024 10:12 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
അക്കൗണ്ടിങ് കോഴ്‌സിന് അപേക്ഷിക്കാം

May 15, 2024 08:00 AM

അക്കൗണ്ടിങ് കോഴ്‌സിന് അപേക്ഷിക്കാം

അക്കൗണ്ടിങ് കോഴ്‌സിന്...

Read More >>
Top Stories