ശ്രീ ചാണപ്പാറ ദേവീക്ഷേത്രത്തിന്റെ 28 മത് പ്രതിഷ്ഠാദിനാഘോഷം മെയ് 3, 4, 5 തീയതികളിൽ

ശ്രീ ചാണപ്പാറ ദേവീക്ഷേത്രത്തിന്റെ 28 മത് പ്രതിഷ്ഠാദിനാഘോഷം മെയ് 3, 4, 5 തീയതികളിൽ
Apr 30, 2024 10:48 AM | By sukanya

ചാണപാറ : ശ്രീ ചാണപ്പാറ ദേവീക്ഷേത്രത്തിന്റെ 28 മത് പ്രതിഷ്ഠാദിനാഘോഷം മെയ്മാസം 3, 4, 5 തീയതികളിൽ നടത്തപ്പെടുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് ക്ഷേത്രാങ്കണത്തിൽ എല്ലാ ദിവസവും ചെണ്ടമേളം അഭ്യസിക്കുന്ന 20 ഓളം വാദ്യ കലാകാരന്മാരുടെയും കലാകാരികളുടെയും ചെണ്ടമേളത്തിന്റെ അരങ്ങേറ്റമാണ്. വാദ്യ കുലപതി മാലൂർ അനിരുദ്ധൻ ആശാന്റെയും പ്രവീൺ ആശാന്റെയും ശിക്ഷണത്തിലാണ് 20 ഓളം കുരുന്നുകൾ ചെണ്ടമേളം അഭ്യസിക്കുന്നത്. ചെണ്ടയിലെ തന്നെ ഒരു വ്യത്യസ്ത മേളമായ ചെമ്പ മേളം കൊട്ടിയാണ് മെയ്‌ നാലാം തീയതി ഈ കുട്ടികൾ അരങ്ങേറ്റം കുറിക്കുന്നത്.

അരങ്ങേറ്റത്തോടൊപ്പം തന്നെ ചാണപ്പാറ ദേവി വാദ്യ സംഘത്തിന്റെ പത്താം വാർഷികാഘോഷവും നടത്തപ്പെടുകയാണ്. സിനിമാ സീരിയൽ താരവും ഹാസ്യ കലാകാരനുമായ ശിവദാസ് മട്ടന്നൂർ ആണ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുക. ഉത്സവത്തോടൊപ്പം തന്നെ വാർഷികാഘോഷവും, അരങ്ങേറ്റവും ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് വാദ്യ സംഘത്തിലെ നൂറോളം വരുന്ന വാദ്യ കലാകാരന്മാർ. ചെണ്ടമേളത്തിൽ നിരവധി ബഹുമതികൾ നേടിക്കൂട്ടിയ വാദ്യസംഘമാണ് ചാണപ്പാറ ദേവി വാദ്യസംഘം. സ്കൂൾ ഉപജില്ല, ജില്ലാ കലോത്സവങ്ങളിൽ വരെ പ്രത്യേക പരാമർശങ്ങളും നിരവധി അംഗീകാരവും ഏറ്റുവാങ്ങിയ ചുരുക്കം ചില വാദ്യസംഘങ്ങളിൽ ഒന്നാണ് ഇവർ.

2016, 2017, 2018, 2022 വർഷങ്ങളിലെ സ്കൂൾ കലോത്സവങ്ങളിൽ ചെണ്ടമേളത്തിലെ ഉപജില്ല ജേതാക്കൾ ഇവരായിരുന്നു. 2023 ൽ ഇരിട്ടി ഉപജില്ലയിൽ ആദ്യമായി പെൺകുട്ടികൾ അടങ്ങുന്ന ഒരു ടീമിന് രണ്ടാം സ്ഥാനവും പ്രത്യേക പരാമർശവും നേടിയെടുക്കാൻ ഇവർക്ക് സാധിച്ചു. 5 വയസ്സ് മുതൽ 60 വയസ്സുവരെയുള്ള വാദ്യകലാകാരന്മാർ ഈ വാദ്യസംഘത്തിൽ ഉണ്ട്. ഇവരിൽ അഞ്ചാം ബാച്ചിലെ കുട്ടികളുടെ അരങ്ങേറ്റമാണ് മെയ്‌ നാലാം തീയതി നടക്കുന്നത്. 

പുളി,പേര, കാപ്പി മുതലായവയാണ് സാധക കോലായി ഉപയോഗിക്കുന്നത്. കല്ലിലും, മരക്കുട്ടയിലും കൊട്ടിയാണ് കുട്ടികൾ തക്കിടയും ഗണപതി കൈയും സാധകം ചെയ്യാറ്. മാലൂർ അനിരുദ്ധനാശാന്റെയും, പ്രവീൺ ആശാന്റെയും ശിക്ഷണത്തിലാണ് ഇവർ ചെമ്പ അഭ്യസിക്കുന്നതെങ്കിലും, വാദ്യ സംഘത്തിലെ തന്നെ യുവാക്കളായ അശ്വിൻ കെ എസ്, വിജയ് ദാസ്, വിഷ്ണു ദാസ്, അശ്വന്ത്, അക്ഷയ് രാജ് എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. മെയ് 4 ന് തുകൽ വാദ്യത്തിൽ കൊട്ടി വാദ്യ കലാകാരന്മാർ ആകാനുള്ള ആവേശത്തിലാണ് ഈ ഇരുപതോളം വരുന്ന കുരുന്നുകൾ.

Chanapara

Next TV

Related Stories
പ്രവാസികൾക്ക് ആശ്വാസം: കണ്ണൂരടക്കം മൂന്ന് നഗരങ്ങളിൽ നിന്ന് ദിവസേന സര്‍വീസുകൾ; പ്രഖ്യാപനവുമായി എയർലൈൻ

May 17, 2024 06:38 PM

പ്രവാസികൾക്ക് ആശ്വാസം: കണ്ണൂരടക്കം മൂന്ന് നഗരങ്ങളിൽ നിന്ന് ദിവസേന സര്‍വീസുകൾ; പ്രഖ്യാപനവുമായി എയർലൈൻ

പ്രവാസികൾക്ക് ആശ്വാസം: കണ്ണൂരടക്കം മൂന്ന് നഗരങ്ങളിൽ നിന്ന് ദിവസേന സര്‍വീസുകൾ; പ്രഖ്യാപനവുമായി...

Read More >>
ഹജ്ജിന് പോകുന്നവർക്കുള്ള വാക്സിനേഷൻ ക്യാമ്പ്

May 17, 2024 05:41 PM

ഹജ്ജിന് പോകുന്നവർക്കുള്ള വാക്സിനേഷൻ ക്യാമ്പ്

ഹജ്ജിന് പോകുന്നവർക്കുള്ള വാക്സിനേഷൻ ക്യാമ്പ്...

Read More >>
ബെന്നിയുടെ മരണം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് പുല്പള്ളിയിൽ കർഷകരുടെ ധർണ്ണ

May 17, 2024 05:05 PM

ബെന്നിയുടെ മരണം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് പുല്പള്ളിയിൽ കർഷകരുടെ ധർണ്ണ

ബെന്നിയുടെ മരണം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് പുല്പള്ളിയിൽ കർഷകരുടെ...

Read More >>
പന്തീരങ്കാവ് ഗാർഹികപീഡനം: പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് അറസ്റ്റിൽ

May 17, 2024 03:49 PM

പന്തീരങ്കാവ് ഗാർഹികപീഡനം: പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് അറസ്റ്റിൽ

പന്തീരങ്കാവ് ഗാർഹികപീഡനം: പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത്...

Read More >>
വെസ്റ്റ് നൈൽ പനി മരണം കോഴിക്കോട് സ്ഥിരീകരിച്ചു

May 17, 2024 03:25 PM

വെസ്റ്റ് നൈൽ പനി മരണം കോഴിക്കോട് സ്ഥിരീകരിച്ചു

വെസ്റ്റ് നൈൽ പനി മരണം കോഴിക്കോട്...

Read More >>
അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണം

May 17, 2024 03:07 PM

അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണം

അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ...

Read More >>
Top Stories