സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇന്ന്

സംസ്ഥാനത്ത് ലോഡ് ഷെഡിങ്  ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇന്ന്
May 2, 2024 08:23 AM | By sukanya

തിരുവനന്തപുരം: വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നതടക്കം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം ചേരും. രാവിലെ 11 മണിക്ക് മന്ത്രി കെ.കൃഷ്ണ്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം.

ലോഡ് ഷെഡിങ് ഏർപ്പെടുത്താതെ പ്രതിസന്ധി പരിഹരിക്കാനാകുമോ എന്നാണ് പ്രധാന ചർച്ച. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുതിച്ചു ഉയരുന്നത് വലിയ വെല്ലുവിളിയാണ്. വൈദ്യുതി ആവശ്യകത ഇനിയും ഉയർന്നാൽ വിതരണം കൂടുതൽ തടസ്സപ്പെടുമെന്നാണ് മുന്നറിയിപ്പ്.

ലോഡ് ഷെഡിങ് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നുണ്ടെങ്കിലും നയപരമായ തീരുമാനം ആയതിനാൽ കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനം ഉണ്ടാവുകയുള്ളൂ. വേനലിൽ പരമാവധി 5500 മെഗാവാട്ട് വരെയേ പീക്ക് ആവശ്യകത വേണ്ടി വരൂ എന്നായിരുന്നു അനുമാനം. 5800 മെഗാവാട്ട് വരെ താങ്ങാനാവുന്ന സംവിധാനമേ കെ.എസ്.ഇ.ബിക്കുള്ളൂ. അതിന് മുകളിലേക്ക് പോയാല്‍ ഗുരുതര പ്രതിസന്ധി. പീക്ക് ആവശ്യകത കാരണം അമിത ലോഡ് പ്രവഹിക്കുമ്പോള്‍ ട്രാന്‍സ്ഫോര്‍മറുകള്‍ ട്രിപ്പാകും. ഇതാണ് വൈദ്യുതി തടസ്സത്തിന് കാരണം. കേന്ദ്ര പൂളില്‍ വൈദ്യുതി കിട്ടാത്ത അവസ്ഥയുമുണ്ട്. എസിയുടെ കനത്ത ഉപയോഗമാണ് കെ.എസ്.ഇ.ബിയെ വെട്ടിലാക്കുന്നത്. കഴിഞ്ഞ ദിവസം അവലോകന യോഗം ചേര്‍ന്നിരുന്നു. സോളാര്‍ സ്ഥാപിച്ചവരാണ് കൂടുതലായി എസി ഉപയോഗിക്കുന്നതെന്നാണ് നിഗമനം. മഴ തുടങ്ങിയാല്‍ പ്രതിസന്ധിക്ക് അയവു വരും.

ലോഡ് ഷെഡിങ് ഒഴഇവാക്കി അതുവരെ കാത്തിരിക്കാനാകുമോ എന്നതാണ് ബോര്‍ഡിന് മുന്നിലെ പ്രശ്നം. ട്രാൻസ്ഫോർമറുകളും ഫീഡർ ലൈനുകളും നവീകരിക്കാനുള്ള 4000 കോടി രൂപയുടെ ദ്യുതി പദ്ധതി രണ്ടുവർഷം മുമ്പ് നിർത്തിവച്ചിരിക്കുകയാണ്.ഇതാണ് ട്രാൻസ്ഫോർമറുകൾ കേടാകാൻ കാരണമെന്ന് പറയുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് വൈദ്യുതി പദ്ധതി നിർത്തിവച്ചത്.

Kseb

Next TV

Related Stories
വൈദ്യുതി മുടങ്ങും

May 17, 2024 04:46 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ  മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തീയ്യതികളിൽ നടത്തും

May 17, 2024 04:42 AM

ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തീയ്യതികളിൽ നടത്തും

ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തീയ്യതികളിൽ നടത്തും...

Read More >>
കാറ്റും മഴയും : കുടകിൽ നേത്ര വാഴകൾ നശിച്ചു

May 17, 2024 04:35 AM

കാറ്റും മഴയും : കുടകിൽ നേത്ര വാഴകൾ നശിച്ചു

കാറ്റും മഴയും കുടകിൽ നേത്ര വാഴകൾ നശിച്ചു...

Read More >>
ഓപ്പറേഷന്‍ ആഗ്: ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികളുമായി വയനാട് പോലീസ്

May 17, 2024 04:27 AM

ഓപ്പറേഷന്‍ ആഗ്: ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികളുമായി വയനാട് പോലീസ്

ഓപ്പറേഷന്‍ ആഗ്: ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികളുമായി വയനാട്...

Read More >>
ഓപ്പറേഷന്‍ 'ഡി ഹണ്ട്': വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

May 17, 2024 04:23 AM

ഓപ്പറേഷന്‍ 'ഡി ഹണ്ട്': വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

ഓപ്പറേഷന്‍ 'ഡി ഹണ്ട്': വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ...

Read More >>
Top Stories










News Roundup