ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും

ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും
May 2, 2024 10:34 AM | By sukanya

 ബത്തേരി : ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും. നായ്ക്കട്ടി പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ഗോപി (60) യെയാണ് ജീവപര്യന്തം തടവിനും 100000 രൂപ പിഴയടക്കാനും കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് വി. അനസ് ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കില്‍ അഞ്ച് വര്‍ഷം അധിക തടവ് അനുഭവിക്കണം. 2022 ജൂൺ 19 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 70 വയസുണ്ടായിരുന്ന ചിക്കിയാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കത്തിൽ ചിക്കിയെ തലയിലും, പുറത്തും കൈകാലുകളിലും ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആദ്യം അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസിന്റെ തുടരന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ഉപയോഗിച്ചാണ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

അന്നത്തെ ബത്തേരി ഇൻസ്‌പെക്ടർ എസ്. എച്ച്. ഓ ആയിരുന്ന കെ. പി ബെന്നിയാണ് കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ജോസഫ് ഹാജരായി.

Batheri

Next TV

Related Stories
കൊട്ടിയൂർ വൈശാഖ മഹോത്സവം:  കണിച്ചാർ ടൗണുകളിലെ ഗതാഗത പരിഷ്കരണത്തിന്  കേളകത്ത് യോഗം  ചേർന്നു

May 17, 2024 09:31 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: കണിച്ചാർ ടൗണുകളിലെ ഗതാഗത പരിഷ്കരണത്തിന് കേളകത്ത് യോഗം ചേർന്നു

കൊട്ടിയൂർ വൈശാഖ മഹോത്സവം: കണിച്ചാർ ടൗണുകളിലെ ഗതാഗത പരിഷ്കരണത്തിന് കേളകത്ത് യോഗം ചേർന്നു...

Read More >>
വൈദ്യുതി മുടങ്ങും

May 17, 2024 04:46 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ  മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തീയ്യതികളിൽ നടത്തും

May 17, 2024 04:42 AM

ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തീയ്യതികളിൽ നടത്തും

ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തീയ്യതികളിൽ നടത്തും...

Read More >>
കാറ്റും മഴയും : കുടകിൽ നേത്ര വാഴകൾ നശിച്ചു

May 17, 2024 04:35 AM

കാറ്റും മഴയും : കുടകിൽ നേത്ര വാഴകൾ നശിച്ചു

കാറ്റും മഴയും കുടകിൽ നേത്ര വാഴകൾ നശിച്ചു...

Read More >>
ഓപ്പറേഷന്‍ ആഗ്: ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികളുമായി വയനാട് പോലീസ്

May 17, 2024 04:27 AM

ഓപ്പറേഷന്‍ ആഗ്: ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികളുമായി വയനാട് പോലീസ്

ഓപ്പറേഷന്‍ ആഗ്: ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികളുമായി വയനാട്...

Read More >>
Top Stories










News Roundup