അടിമാലി : അപ്സരകുന്ന് തലമാലി റോഡില്‍ വാഹനാപകടം. നിയന്ത്രണം നഷ്ടമായ പിക്കപ്പ് വാന്‍ കൊക്കയില്‍ വീഴുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പിറകോട്ട് ഉരുണ്ട് നീങ്ങിയ വാഹനം പാതയോരത്തെ കൊക്കയിലേക്ക് വീഴുംമുന്നേ ഡ്രൈവർ ചാടി രക്ഷപ്പെട്ടിരുന്നു.
ഈ ഭാഗത്തുണ്ടായിരുന്ന വീടിന് മുകളിലേക്കാണ് വാഹനം വീണത്. സംഭവ സമയത്ത് വീടിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ല. രാവിലെ പത്തോടെയായിരുന്നു അപകടം സംഭവിച്ചത്.എറണാകുളം ഭാഗത്ത് നിന്നും ലോഡ് കയറ്റി വന്ന പിക്കപ്പ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
Accident