#kuthuparamba l കൂത്തുപറമ്പ് ഗവൺമെന്റ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി: നിർമ്മാണ പ്രവർത്തി അന്തിമഘട്ടത്തിൽ

#kuthuparamba l കൂത്തുപറമ്പ് ഗവൺമെന്റ്  സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി:  നിർമ്മാണ പ്രവർത്തി അന്തിമഘട്ടത്തിൽ
May 4, 2024 03:09 PM | By veena vg

 കുത്തുപറമ്പ: കൂത്തുപറമ്പ് ഗവൺമെന്റ് താലൂക്ക് ആശുപത്രി 12 നിലകളിൽ സജ്ജമാക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തി അന്തിമഘട്ടത്തിൽ. 60 കോടി രൂപ ചിലവിലാണ് കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്. ഫ്ളോറിങ് സീലിംഗ് പെയിന്റിംഗ്, റാംപ് നിർമ്മാണം വാർഡുകളിൽ ഓക്സിജൻ എത്തിക്കാനുള്ള സംവിധാനം എന്നിവയാണ് അന്തിമമായി പൂർത്തിയാവുന്നത്.ജൂൺ മാസത്തോട പ്രവർത്തികൾ പൂർത്തീകരിച്ച് കെട്ടിടം അധികൃതർക്ക് കൈമാറാൻ സാധിക്കുമെന്ന് സൈറ്റ് സൂപ്പർവൈസർ പി പി മിഥുൻ അറിയിച്ചു.

രണ്ട് ബേസ്മെന്റും ഒരു ഗ്രൗണ്ട് ഫ്ലോറും ഉൾപ്പെടെ 12 നിലകളിലാണ് സ്പെഷ്യാലിറ്റി ബ്ലോക്ക് പ്രവർത്തിക്കുക. ഒന്നാമത്തെ ബിസ്മെന്റിൽ ആശുപത്രി ഉപകരണങ്ങൾ, മരുന്നുകൾ സൂക്ഷിക്കുന്ന മുറി, ഓക്സിജൻ സ്റ്റോറും,മോർച്ചറി എന്നിവ ഉണ്ടാകും, ഗ്രൗണ്ട് ഫ്ലോറിൽ സിടി സ്കാൻ,എക്സ്-റേ, ട്രോമാകെയർ എന്നിവ സജ്ജീകരിക്കും. ഒന്നാം നിലയിൽ ഒപ്പി ബ്ലോക്ക്‌,  രണ്ടാം നിലയിൽ ഗൈനക്കോളജി വിഭാഗം ഓപ്പറേഷൻ തിയേറ്റർ, വാർഡ് എന്നിവ ക്രമീകരിക്കും. മൂന്നാം നിലയിൽ 4 ഓപ്പറേഷൻ തിയേറ്ററുകൾ, നാലു മുതൽ 8 നിലകൾ വരെ വിവിധ വിഭാഗങ്ങൾക്കായുള്ള വാർഡുകൾ എന്നിവ  ക്രമീകരിക്കും.

ഒമ്പതാം നിലയിലാണ് കോൺഫ്രൻസ് ഹാൾ. വിവിധ വിഭാഗങ്ങളിലായി 174 കിടക്കകളാണ് സജ്ജീകരിക്കുക. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ആണ് കെട്ടിടത്തിന്റെ നിർമ്മാണ ചുമതല. ആശുപത്രിയുടെ പ്രവർത്തി പൂർത്തിയാകുന്നതോടെ ജില്ലയിലെ തന്നെ ഏറ്റവും മികച്ച സർക്കാർ ആശുപത്രികളിൽ ഒന്നായി കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മാറും.

Kuthuparamba

Next TV

Related Stories
വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

May 18, 2024 11:03 AM

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും...

Read More >>
ഹംസയുടെ വിയോഗം വയനാട് പ്രസ് ക്ലബ് അനുശോചിച്ചു

May 18, 2024 09:18 AM

ഹംസയുടെ വിയോഗം വയനാട് പ്രസ് ക്ലബ് അനുശോചിച്ചു

ഹംസയുടെ വിയോഗം വയനാട് പ്രസ് ക്ലബ് അനുശോചിച്ചു...

Read More >>
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

May 18, 2024 09:13 AM

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍...

Read More >>
ജെ ഡി സി കോഴ്‌സ്; സ്‌പോട്ട് അഡ്മിഷന്‍

May 18, 2024 09:05 AM

ജെ ഡി സി കോഴ്‌സ്; സ്‌പോട്ട് അഡ്മിഷന്‍

ജെ ഡി സി കോഴ്‌സ്; സ്‌പോട്ട്...

Read More >>
ഗതാഗതം നിരോധിച്ചു

May 18, 2024 07:26 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം പഞ്ചായത്ത് തല ഉദ്ഘാടനം

May 18, 2024 06:42 AM

അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം പഞ്ചായത്ത് തല ഉദ്ഘാടനം

അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം പഞ്ചായത്ത് തല...

Read More >>
Top Stories