#panoor l പൂർവ്വ വിദ്യാർത്ഥി സംഗമം

 #panoor l പൂർവ്വ വിദ്യാർത്ഥി സംഗമം
May 4, 2024 03:56 PM | By veena vg

 പാനൂർ:പൂർവ്വ വിദ്യാർത്ഥി സംഘടനകൾ സാമൂഹ്യ - ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തണമെന്ന് കെ.പി മോഹനൻ എം എൽ എ. പാനൂർ ഹൈസ്കൂളിലെ 1984 ബാച്ച് എസ്എസ്എൽസി  വിദ്യാർഥികളുടെ കൂട്ടായ്മയായ ചങ്ങാതികൂട്ടം കുടുംബ സംഗമം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സഹാനുഭൂതി അർഹിക്കുന്നവർ നിങ്ങളുടെ കൂട്ടത്തിൽ തന്നെ ഉണ്ടാകാം. അവരെ സഹായിക്കണം. കൂട്ടായ്മകൾ സംഘടിപ്പിക്കുമ്പോൾ തന്നെ സാമൂഹ്യ - ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കാൻ സാധിക്കണം. പൂർവ വിദ്യാർത്ഥികൾക്ക് അത്തരം ഉത്തരവാദിത്വം കൂടി ഏറ്റെടുക്കാനാവണമെന്നും കെ പി മോഹനൻ എം എൽ എ പറഞ്ഞു. എ യതീന്ദ്രൻ മാസ്റ്റർ മുഖ്യഭാഷണം  നടത്തി.  

സ്മരണിക പ്രകാശനം ഡെപ്യൂട്ടി കലക്ടർ ടിവി രഞ്ജിത്ത്, കൃഷി വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർ സി കെ മോഹനന് നൽകി നിർവഹിച്ചു. ഗുരുനാഥന്മാർക്കുള്ള ആദരവ് നഗരസഭ കൗൺസിലർ പി കെ പ്രവീൺ നിർവഹിച്ചു. സംഘാടക സമിതി കൺവീനർ എ പി പ്രഭാകരൻ അധ്യക്ഷനായി. പ്രധാനധ്യാപിക പ്രമീള, കൗൺസിലർ കെ കെ സുധീർ കുമാർ,  മാധ്യമ പ്രവർത്തകൻ കെ കെ സജീവ് കുമാർ, അഭിഭാഷകൻ ടി സുനിൽ കുമാർ, സിനിമാ സീരിയൽ സംവിധായകൻ വി ഒ മനോജ് കുമാർ, കെ കെ ലത്തീഫ് എന്നിവർ സംസാരിച്ചു.

സംഘാടക സമിതി വൈസ് ചെയർമാൻ കെ വി റംല ടീച്ചർ സ്വാഗതവും, സ്വാഗത സംഘം ചെയർമാൻ ആപ്പി അഷ്റഫ് നന്ദിയും പറഞ്ഞു. ഗുരുനാഥന്മാർ മറുമൊഴി നടത്തി. ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ ചങ്ങാതിക്കൂട്ടം കായിക പരിപാടികളും, നാലു മുതൽ കുടുംബാംഗങ്ങളുടെ ഗാനമേള, നൃത്തനൃത്യങ്ങൾ ഏഴു മുതൽ ജാനു തമാശകൾ, മട്ടന്നൂർ ശിവദാസൻ, ശാർങ്ധരൻ കൂത്തുപറമ്പ് എന്നിവരുടെ മിമിക്സ് എന്നിവ നടന്നു. മൺമറഞ്ഞ പൂർവ അധ്യാപകരുടെ ഛായാചിത്രങ്ങൾക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് കുടുംബ സംഗമം ആരംഭിച്ചത്.

Panoor

Next TV

Related Stories
വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

May 18, 2024 11:03 AM

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും...

Read More >>
ഹംസയുടെ വിയോഗം വയനാട് പ്രസ് ക്ലബ് അനുശോചിച്ചു

May 18, 2024 09:18 AM

ഹംസയുടെ വിയോഗം വയനാട് പ്രസ് ക്ലബ് അനുശോചിച്ചു

ഹംസയുടെ വിയോഗം വയനാട് പ്രസ് ക്ലബ് അനുശോചിച്ചു...

Read More >>
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

May 18, 2024 09:13 AM

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍...

Read More >>
ജെ ഡി സി കോഴ്‌സ്; സ്‌പോട്ട് അഡ്മിഷന്‍

May 18, 2024 09:05 AM

ജെ ഡി സി കോഴ്‌സ്; സ്‌പോട്ട് അഡ്മിഷന്‍

ജെ ഡി സി കോഴ്‌സ്; സ്‌പോട്ട്...

Read More >>
ഗതാഗതം നിരോധിച്ചു

May 18, 2024 07:26 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം പഞ്ചായത്ത് തല ഉദ്ഘാടനം

May 18, 2024 06:42 AM

അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം പഞ്ചായത്ത് തല ഉദ്ഘാടനം

അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം പഞ്ചായത്ത് തല...

Read More >>
Top Stories