ബീച്ചിൽ പോകരുത്, കടലിൽ ഇറങ്ങരുത്: ജാഗ്രത വേണം

ബീച്ചിൽ പോകരുത്, കടലിൽ ഇറങ്ങരുത്:  ജാഗ്രത വേണം
May 6, 2024 06:24 AM | By sukanya

 തിരുവനന്തപുരം: കേരളാ തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ് തുടരുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് വൈകിട്ട് 03.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ അതിതീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. 3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. 4. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം. 5. കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ വള്ളങ്ങളിലും ചെറിയ യാനങ്ങളിലും ഇന്ന് രാത്രി 08 മണിക്ക് ശേഷം മത്സ്യബന്ധനം നടത്താൻ പാടുള്ളതല്ല. 6. കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ പൊഴികളിൽ നിന്നും അഴിമുഖങ്ങളിൽ നിന്നും മത്സ്യബന്ധനത്തിനായി ചെറിയ യാനങ്ങളിൽ  കടലിലേക്ക് പുറപ്പെടാൻ പാടുള്ളതല്ല. കടൽ പ്രക്ഷുബ്‌ധമായിരിക്കും.


Thiruvanaththapuram

Next TV

Related Stories
തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു

May 18, 2024 10:00 PM

തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു

തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ...

Read More >>
സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്

May 18, 2024 09:47 PM

സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്

സ്‌കൂൾ പ്രവേശനോത്സവം ജൂൺ...

Read More >>
നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

May 18, 2024 08:13 PM

നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക്...

Read More >>
കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം മണത്തണയിൽ

May 18, 2024 06:47 PM

കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം മണത്തണയിൽ

കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം...

Read More >>
ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ് റദ്ദാക്കി

May 18, 2024 06:01 PM

ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ് റദ്ദാക്കി

ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ്...

Read More >>
വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

May 18, 2024 05:46 PM

വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ...

Read More >>
Top Stories










News Roundup