#iritty l മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തന രൂപീകരണ യോഗം

#iritty l മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തന രൂപീകരണ യോഗം
May 6, 2024 05:44 PM | By veena vg

ഇരിട്ടി: നഗരസഭയിലെ മഴക്കാലപൂർവ്വ ശുചികരണപ്രവർത്തികൾ മെയ് 8നും 31 നും ഇടയിൽ പൂർത്തികരിക്കാനും, ആഴ്ച്ചയിൽ ഒരുദിവസം ഡ്രൈ ഡേയായി ആചരിക്കാനും നഗരസഭയിൽ ചേർന്ന മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തന രൂപീകരണ യോഗത്തിൽ തീരുമാനം ആയി . നഗരസഭ ചെയർപേഴ്സൺ കെ  ശ്രീലത നഗരസഭ തല ആലോചന യോഗം ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ സോയ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി പി ഉസ്മാൻ ,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ കെ  രവീന്ദ്രൻ , നഗരസഭ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ ,ക്‌ളീൻ സിറ്റി മാനേജർ കെ വി രാജീവൻ താലുക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുമേഷ്ബാബു, ശ്രീജ ആസുത്രണ സമിതി ഉപാധ്യക്ഷൻ പി ആർ  അശോകൻഎന്നിവർ പ്രസംഗിച്ചു.

മെയ് 8 മുതൽ 10 വരെ സ്ഥാപന ശുചികരണം മെയ് 11, 12 തിയ്യതികളിൽ താമസസ്ഥല ശുചികരണം.13 മുതൽ 20 വരെ പൊതു സ്ഥലം ശുചീകരണം 21മുതൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ കേന്ദ്രികരിച്ച് ശുചികരണം നടത്തുവാനും തീരുമാനിച്ചു. ആഴ്ചയിൽ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ശനിയാഴ്ച മറ്റ് സ്ഥാപനങ്ങളും, ഞായറാഴ്ച വീടുകളിലും ഡ്രൈഡേ ആചരിക്കണം. മെയ് 10നുള്ളിൽ മുഴുവൻ വാർഡ് സാനിറ്റേഷൻ യോഗങ്ങൾ വിളിച്ചു ചേർത്ത് വാർഡ് തല ശുചികരണ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കാനും യോഗത്തിൽ തീരുമാനം ആയി .

Iritty

Next TV

Related Stories
പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

May 19, 2024 10:10 AM

പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

പ്രതിഷേധ സംഗമം...

Read More >>
സീറ്റ് ഒഴിവ്

May 19, 2024 09:07 AM

സീറ്റ് ഒഴിവ്

സീറ്റ് ഒഴിവ്...

Read More >>
 ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

May 19, 2024 07:09 AM

ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു...

Read More >>
തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു

May 18, 2024 10:00 PM

തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു

തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ...

Read More >>
സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്

May 18, 2024 09:47 PM

സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്

സ്‌കൂൾ പ്രവേശനോത്സവം ജൂൺ...

Read More >>
നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

May 18, 2024 08:13 PM

നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക്...

Read More >>