കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു.

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു.
May 6, 2024 07:39 PM | By sukanya

കന്യാകുമാരി : കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്.  തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ദിണ്ടിഗൽ സ്വദേശി പ്രവീൺ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്.

കരൂർ സ്വദേശിനി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി. ഇവർ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.  ലെമൂർ (ഗണപതിപുരം) ബീച്ചിൽ നീന്താനെത്തിയപ്പോഴാണ് അപകടമുണ്ടായത്. കടൽക്ഷോഭ മുന്നറിയിപ്പിനെ തുടർന്ന് ബീച്ചിൽ പ്രവേശനം വിലക്കിയിരുന്നു. തെങ്ങിൻ തോപ്പിലൂടെയാണ് സംഘം ബീച്ചിൽ എത്തിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് ഇ സുന്ദരവതനം പറഞ്ഞു. തിരുച്ചിറപ്പള്ളിയിലെ എസ്ആർഎം മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ് ഇവർ. ഞായറാഴ്ച കന്യാകുമാരിയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് കോളേജിൽ നിന്ന് വിദ്യാർഥികളുടെ സംഘം എത്തിയത്.

Kanyakumari

Next TV

Related Stories
പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

May 19, 2024 10:10 AM

പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

പ്രതിഷേധ സംഗമം...

Read More >>
സീറ്റ് ഒഴിവ്

May 19, 2024 09:07 AM

സീറ്റ് ഒഴിവ്

സീറ്റ് ഒഴിവ്...

Read More >>
 ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

May 19, 2024 07:09 AM

ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു...

Read More >>
തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു

May 18, 2024 10:00 PM

തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു

തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ...

Read More >>
സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്

May 18, 2024 09:47 PM

സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്

സ്‌കൂൾ പ്രവേശനോത്സവം ജൂൺ...

Read More >>
നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

May 18, 2024 08:13 PM

നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക്...

Read More >>
News Roundup