സി.പി.എം പരസ്യമായി ചൈനീസ് ചാരപ്പണി എടുക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

സി.പി.എം പരസ്യമായി ചൈനീസ് ചാരപ്പണി എടുക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
Jan 14, 2022 07:10 PM | By Emmanuel Joseph

കോഴിക്കോട്: സി.പി.എം പരസ്യമായി ചൈനീസ് ചാരപ്പണി എടുക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

ഇന്ത്യയ്ക്കെതിരെ അതിര്‍ത്തിയില്‍ ചൈനീസ് നീക്കം നടക്കുമ്ബോള്‍ സി.പി.എം ചൈനക്കൊപ്പം നില്‍ക്കുന്നത് ഗൗരവതരമായ കാര്യമാണ്. അവര്‍ സ്വീകരിച്ചുവരുന്ന തുടര്‍ച്ചയായ രാജ്യദ്രോഹ നിലപാടിന്റെ ഭാഗമാണ് പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രപിള്ളയുടെ ഇന്ത്യാവിരുദ്ധ പരാമര്‍ശം -സുരേന്ദ്രന്‍ കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഇന്ത്യ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് പറയുന്നത് തികച്ചും ദേശവിരുദ്ധമാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യയ്ക്കെതിരായ സമീപനം സ്വീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി സി.പി.എം മാറി. കാശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശം ലംഘിക്കുന്നുവെന്നാണ് സി.പി.എം പറയുന്നത്. രാജ്യത്തെ എല്ലാ വിധ്വംസന പ്രവര്‍ത്തനത്തെയും പിന്തുണയ്ക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. സി.പി.എം പച്ചയായ രാജ്യദ്രോഹ പാര്‍ട്ടിയാണ്. ഇന്ത്യയോടല്ല ചൈനയോടാണ് അവര്‍ക്ക് കൂറ്' -സുരേന്ദ്രന്‍ പറഞ്ഞു. റിപ്പബ്ലിക്ക് ദിന പരേ‍ഡില്‍ ശ്രീനാരായണ ഗുരുദേവന്റെ പ്ലോട്ട് ഒഴിവാക്കിയെന്നത് നട്ടാല്‍ മുളയ്ക്കാത്ത നുണയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി നിലവാരമില്ലാത്തതിനാലാണ് കേരളത്തിന്റെ പ്ലോട്ട് റിപ്പബ്ലിക്ക് ദിന പരേഡില്‍ അനുവദിക്കാത്തത്. കേരളത്തിന് വേണ്ടത്ര ഗൃഹപാഠമില്ലാത്തതാണ് കൊണ്ടാണ് അവസരം ലഭിക്കാത്തത്. ഗുരുദേവനെ അപമാനിച്ചവരാണ് ഇപ്പോള്‍ ഗുരുദേവന്റെ വക്താക്കളാവുന്നത്. ഗുരുവിനെ ഏറ്റവും കൂടുതല്‍ ആക്ഷേപിച്ചവരാണ് ഇടതുപക്ഷം. ഗുരുദേവ ദര്‍ശനങ്ങള്‍ ലോകം മുഴുവന്‍ പ്രചരിപ്പിച്ച നരേന്ദ്രമോദി സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ഗുരുദേവന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് സിപിഎം ശ്രമമെന്നും സുരേ​ന്ദ്രന്‍ ആരോപിച്ചു.

Cpm bjp k surendran

Next TV

Related Stories
കോവിഡ് : നാലു ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കി

Jan 21, 2022 05:29 PM

കോവിഡ് : നാലു ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കി

നാലു ട്രെയിനുകള്‍ സര്‍വീസ്...

Read More >>
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

Jan 21, 2022 05:22 PM

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ് സി പരീക്ഷകള്‍...

Read More >>
50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ കേരള ഹൈക്കോടതി വിലക്കി

Jan 21, 2022 05:06 PM

50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ കേരള ഹൈക്കോടതി വിലക്കി

കാസർകോട് 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾ വിലക്കി...

Read More >>
Top Stories