സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​ർ വി​വാ​ദ​ത്തി​നു താ​ൽ​ക്കാ​ലി​ക ശ​മ​നം

സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​ർ വി​വാ​ദ​ത്തി​നു താ​ൽ​ക്കാ​ലി​ക ശ​മ​നം
Jan 14, 2022 08:33 PM | By Emmanuel Joseph

തി​രു​വ​ന​ന്ത​പു​രം: സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​ർ വി​വാ​ദ​ത്തി​നു താ​ൽ​ക്കാ​ലി​ക ശ​മ​നം. അ​നു​ന​യ നീ​ക്ക​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​നെ ഫോ​ണി​ൽ വി​ളി​ച്ചു. ഗ​വ​ർ​ണ​റു​മാ​യി മു​ഖ്യ​മ​ന്ത്രി ര​ണ്ടു ത​വ​ണ ഫോ​ണി​ൽ സം​സാ​രി​ച്ചു. പി​ന്നീ​ടു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലെ ഉ​ന്ന​ത​നെ പ്ര​ത്യേ​ക ദൂ​ത​നാ​യി ഗ​വ​ർ​ണ​റു​ട​ടെ അ​ടു​ത്തേ​യ്ക്ക് അ​യ​ച്ചു ക​ത്തു കൈ​മാ​റി. സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ചാ​ൻ​സ​ല​റാ​യി തു​ട​ര​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു​ള്ള ക​ത്താ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ഗ​വ​ർ​ണ​ർ​ക്കു കൈ​മാ​റി​യ​ത്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നാ​ലാ​മ​ത്തെ ക​ത്താ​ണി​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ഗ​വ​ർ​ണ​റെ ഫോ​ണി​ൽ വി​ളി​ച്ചു ചി​കി​ത്സ​യ്ക്കാ​യി അ​മേ​രി​ക്ക​യി​ൽ പോ​കു​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച കൊ​ച്ചി​യി​ലാ​യി​രു​ന്ന ഗ​വ​ർ​ണ​റെ മു​ഖ്യ​മ​ന്ത്രി ഫോ​ണി​ൽ വി​ളി​ച്ചു സം​സാ​രി​ച്ചു തു​ട​ങ്ങി​യ​തോ​ടെ​യാ​ണു മ​ഞ്ഞു​രു​കി​ത്തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്നാ​ണ് ഇ​ന്ന് വി​ളി​ച്ചു വി​ശ​ദ​മാ​യി സം​സാ​രി​ച്ച​ത്. പി​ന്നീ​ടാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലെ ഉ​ന്ന​ത​നെ ദൂ​ത​നാ​യി ക​ത്തു​മാ​യി അ​യ​ച്ച​ത്. വി​ദേ​ശ​ത്തു നി​ന്നു മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം വി​ശ​ദ​മാ​യി സം​സാ​രി​ക്കാ​മെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്തു തു​ട​ര​ണ​മെ​ങ്കി​ൽ അ​മി​ത രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ പാ​ടി​ല്ലെ​ന്ന പി​ടി​വാ​ശി​യി​ലാ​ണ് ഗ​വ​ർ​ണ​ർ. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി രാ​ജ്ഭ​വ​നി​ലെ​ത്തി ഗ​വ​ർ​ണ​റെ നേ​രി​ൽ ക​ണ്ടി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. നേ​ര​ത്തേ പി​ണ​റാ​യി വി​ജ​യ​ൻ അ​മേ​രി​ക്ക​യി​ൽ ചി​കി​ത്സ​യ്ക്കു പോ​യ​പ്പോ​ൾ ഗ​വ​ർ​ണ​റെ സ​ന്ദ​ർ​ശി​ച്ചു വി​ദേ​ശ സ​ന്ദ​ർ​ശ​ന വി​ഷ​യം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യം ഗ​വ​ർ​ണ​റെ അ​റി​യി​ക്ക​ണ​മെ​ന്നു ച​ട്ട​മൊ​ന്നു​മി​ല്ല.

Chief minister governor

Next TV

Related Stories
കോവിഡ് : നാലു ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കി

Jan 21, 2022 05:29 PM

കോവിഡ് : നാലു ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കി

നാലു ട്രെയിനുകള്‍ സര്‍വീസ്...

Read More >>
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

Jan 21, 2022 05:22 PM

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ് സി പരീക്ഷകള്‍...

Read More >>
50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ കേരള ഹൈക്കോടതി വിലക്കി

Jan 21, 2022 05:06 PM

50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ കേരള ഹൈക്കോടതി വിലക്കി

കാസർകോട് 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾ വിലക്കി...

Read More >>
Top Stories