കോവിഡ് വ്യാപനം; കോൺഗ്രസിന്റെ പൊതു പരിപാടികൾ റദ്ദാക്കി കെപിസിസി

കോവിഡ് വ്യാപനം; കോൺഗ്രസിന്റെ പൊതു പരിപാടികൾ റദ്ദാക്കി കെപിസിസി
Jan 15, 2022 08:19 PM | By Emmanuel Joseph

തിരുവനന്തപുരം: കൊവിഡ് വ്യാപന നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ ജനുവരി 16 മുതല്‍ 31 വരെയുള്ള കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു.

മറ്റു പരിപാടികള്‍ കോവിഡ് വ്യവസ്ഥകള്‍ പാലിച്ചു മാത്രമേ നടത്താവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. ജനു 17ന് അഞ്ച് സര്‍വകലാശാലകളിലേക്ക് നടത്താനിരുന്ന യുഡിഎഫ് മാര്‍ച്ചും മാറ്റിവച്ചിട്ടുണ്ട്. നേരത്തെ തിരുവനന്തപുരം ജില്ലാ ഭരണകൂടം തിരുവനന്തപുരം (Thiruvananthapuram) ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയില്‍ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. 50 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ലെന്നും നേരത്തേ നിശ്ചയിച്ച ഇത്തരം യോഗങ്ങള്‍ ഉണ്ടങ്കില്‍ സംഘാടകര്‍ അത് മാറ്റിവെക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കളക്ടര്‍ അറിയിച്ചു. കല്യാണങ്ങള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തി.

Covid Congress

Next TV

Related Stories
കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു

Jan 21, 2022 01:49 PM

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു

കീഴൂരിടത്തിൽ മാധവിക്കുട്ടി (68)യാണ്...

Read More >>
രാജ്യത്ത് ഇന്നലെ 3,47,254 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

Jan 21, 2022 01:46 PM

രാജ്യത്ത് ഇന്നലെ 3,47,254 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് ഇന്നലെ 3,47,254 പേര്‍ക്കു കോവിഡ്...

Read More >>
കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

Jan 21, 2022 01:32 PM

കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

കോൺഗ്രസ് ഓഫീസും, കൊടിമരവും നശിപ്പിച്ചു...

Read More >>
കോവിഡ് വ്യാപനത്തില്‍ ആശങ്കയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

Jan 21, 2022 01:30 PM

കോവിഡ് വ്യാപനത്തില്‍ ആശങ്കയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

കോവിഡ് വ്യാപനത്തില്‍ ആശങ്കയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ...

Read More >>
Top Stories