ഇരിക്കൂർ ഗവ ഹയർ സെക്കൻ്ററി സ്കൂളിന് പ്രധാനധ്യാപിക നൽകിയ ശില്പസമുച്ചയത്തിന്റെ അനാച്ഛാദനം ചെയ്തു

 ഇരിക്കൂർ ഗവ ഹയർ സെക്കൻ്ററി സ്കൂളിന്  പ്രധാനധ്യാപിക നൽകിയ  ശില്പസമുച്ചയത്തിന്റെ   അനാച്ഛാദനം ചെയ്തു
Feb 20, 2025 11:51 AM | By sukanya

കണ്ണൂർ: ഇരിക്കൂർ ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ പ്രധാനധ്യാപിക വി.സി ശൈലജ സ്കൂൾ അങ്കണത്തിൽ നിർമിച്ചു നൽകിയ 'സ്നേഹ ഭൂമിക' - ശില്പസമുച്ചയ സമർപ്പണം നടന്നു. മലയാള ഭാഷാ പാഠശാല ഡയറക്ടർ ടി.പി. ഭാസ്ക്കരപ്പൊതുവാൾ അനാച്ഛാദനം ചെയ്തു.

ഇരിക്കൂറിൻ്റെ മത സാഹോദര്യവും വിദ്യാലയ ചരിത്രവും കലയും -കാൽപന്ത് കളിയാരവവും സമന്വയിക്കുന്ന രീതിയിലാണ് ശിൽപ്പം നിർമ്മിച്ചിട്ടുള്ളത്. കല്യാട് താഴത്തു വീട്ടിലെ കുഞ്ഞപ്പനമ്പ്യാർ സ്കൂളിനായി 10 ഏക്കർ സ്ഥലം ദാനം ചെയ്തതിനെ അടയാളപ്പെടുത്തുന്നതു കൂടിയാണ് ഈ ശില്പം. സംസ്ഥാന അധ്യാപക അവാർഡു ജേതാവുകൂടിയായ ടീച്ചറുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്ന ഇരിക്കൂറിൻ്റെ സാസ്കാരിക അടയാളമായി ഒരു ചുമർ ശിൽപ്പം ഒരുക്കുക എന്നത് . കോട്ടയത്തെ കലാകാരൻമാരായ ബിജു സി ഭരതൻ, സന്തോഷ് പാറയിൽ, സാബു രാമൻ എന്നിവർ ചേർന്നാണ് പ്രസ്തുത ശിൽപം ഒരുക്കിയത്.

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം സി.വി. എൻ യാസിറ അധ്യക്ഷയായി. പി.ടി എ പ്രസിഡണ്ട് സഹീദ് കീത്തടത്ത്, എ.സി റുബീന, കെ.പി സുനിൽകുമാർ, വിനോദ് നായനാർ, സി.രാജീവൻ , കെ.കെ കുഞ്ഞിമായൻ, ഫാദർ. മേലേറ്റു കൊച്ചിയിൽ, കെ. പ്രസാദ്, എം വി മുരളീധരൻ എന്നിവർ സംസാരിച്ചു.

sculpture Has been unveiled

Next TV

Related Stories
തിരുനെല്ലിയിൽ കാട്ടാന ആക്രമണം: ഒരാൾക്ക് പരിക്ക്

Feb 12, 2026 08:15 PM

തിരുനെല്ലിയിൽ കാട്ടാന ആക്രമണം: ഒരാൾക്ക് പരിക്ക്

തിരുനെല്ലിയിൽ കാട്ടാന ആക്രമണം: ഒരാൾക്ക്...

Read More >>
കേരളത്തിൽ മാത്രം നടക്കുന്ന 'പണിമുടക്കുകളെ' നിശിതമായി വിമർശിച്ച് ശശി തരൂർ

Feb 12, 2026 08:00 PM

കേരളത്തിൽ മാത്രം നടക്കുന്ന 'പണിമുടക്കുകളെ' നിശിതമായി വിമർശിച്ച് ശശി തരൂർ

കേരളത്തിൽ മാത്രം നടക്കുന്ന 'പണിമുടക്കുകളെ' നിശിതമായി വിമർശിച്ച് ശശി...

Read More >>
തിരുവല്ല സ്പാ ബലാത്സംഗക്കേസ്: രണ്ട് പ്രതികള്‍ കീഴടങ്ങി

Feb 12, 2026 05:21 PM

തിരുവല്ല സ്പാ ബലാത്സംഗക്കേസ്: രണ്ട് പ്രതികള്‍ കീഴടങ്ങി

തിരുവല്ല സ്പാ ബലാത്സംഗക്കേസ്: രണ്ട് പ്രതികള്‍...

Read More >>
ഐ.എം വിജയൻ, ഗീത ഗോപി, എം.കെ വർഗീസ്…; തൃശൂരിൽ പ്രമുഖരെ സ്ഥാനാർത്ഥിയാക്കാൻ നീക്കവുമായി ബിജെപി

Feb 12, 2026 04:07 PM

ഐ.എം വിജയൻ, ഗീത ഗോപി, എം.കെ വർഗീസ്…; തൃശൂരിൽ പ്രമുഖരെ സ്ഥാനാർത്ഥിയാക്കാൻ നീക്കവുമായി ബിജെപി

ഐ.എം വിജയൻ, ഗീത ഗോപി, എം.കെ വർഗീസ്…; തൃശൂരിൽ പ്രമുഖരെ സ്ഥാനാർത്ഥിയാക്കാൻ നീക്കവുമായി...

Read More >>
'പ്രോട്ടോകോൾ അനുസരിച്ച് ഷാഫിയെ പ്രസംഗിപ്പിക്കണമായിരുന്നു, ഗോവിന്ദൻ മാഷ് പലതും പറയും’; കെ മുരളീധരൻ

Feb 12, 2026 03:56 PM

'പ്രോട്ടോകോൾ അനുസരിച്ച് ഷാഫിയെ പ്രസംഗിപ്പിക്കണമായിരുന്നു, ഗോവിന്ദൻ മാഷ് പലതും പറയും’; കെ മുരളീധരൻ

'പ്രോട്ടോകോൾ അനുസരിച്ച് ഷാഫിയെ പ്രസംഗിപ്പിക്കണമായിരുന്നു, ഗോവിന്ദൻ മാഷ് പലതും പറയും’; കെ...

Read More >>
‘മദ്യത്തിന് പേരും, ലോഗോയും ക്ഷണിച്ച പരസ്യവുമായി ബന്ധമില്ല’; ഹൈക്കോടതിയിൽ ബെവ്കോ

Feb 12, 2026 03:19 PM

‘മദ്യത്തിന് പേരും, ലോഗോയും ക്ഷണിച്ച പരസ്യവുമായി ബന്ധമില്ല’; ഹൈക്കോടതിയിൽ ബെവ്കോ

‘മദ്യത്തിന് പേരും, ലോഗോയും ക്ഷണിച്ച പരസ്യവുമായി ബന്ധമില്ല’; ഹൈക്കോടതിയിൽ...

Read More >>
Top Stories