ചെടിക്കുളം : കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ചെടിക്കുളം ഖുവ്വത്തുൽ ഇസ്ലാം സുന്നി മദ്രസയിലെ വിദ്യാർത്ഥികൾക്ക് മദ്രസ പാഠപുസ്തക വിതരണം സംഘടിപ്പിച്ചു. സമസ്ത ഇരിട്ടി താലൂക്ക് പ്രസിഡണ്ട് യൂസഫ് ദാരിമി ആറളം ഉദ്ഘാടനം നിർവഹിച്ചു.
സ്വദർ മുഅല്ലിം സഅദ് ഷാമിൽ ഇർഫാനി അധ്യക്ഷത വഹിച്ചു. സുബൈർ സഅദി ചാക്കാട് സന്ദേശ പ്രഭാഷണം നടത്തി. സജീർ ഫാളിലി,യഹിയ പി,അബ്ദുൽ ഖാദർ ഹാജി,നാസർ ഹാജി,കാദർകുട്ടി ഹാജി,ശിഹാബ് പി,തുടങ്ങിയവർ സംബന്ധിച്ചു.
Madresatexbook