ഇരിട്ടി : മലയോര മേഖലയിലെ കർഷകരും, ആദിവാസികളും നേരിടുന്ന വന്യമൃഗ ആക്രമണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യു ഡി എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി, ഡി.സി.സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ്, സി.എ.അജീർ, ഇല്ലിക്കൽ അഗസ്തി, ജോസ് പരിഹാരം,സതീഷ് കുമാർ, ടി.വി.മോഹനൻ, പി.കെ.ജനാർദ്ദനൻ, ഇബ്രാഹീം മുണ്ടേരി, അൻസാരി തില്ലങ്കേരി, എം. പി. മുഹമ്മദലി, ചന്ദ്രൻ തില്ലങ്കേരി, ലിസി ജോസഫ്,പി.എ നസീർ, ജൂബിലി ചാക്കോ, കെ.വി.ഫിലോമിന, ടി. എൻ.കെ. ഖാദർ, ഇ.പി.ഷംസുദ്ദീൻ, തോമസ് വക്കത്താനം, പി, സുനിൽകുമാർ, വി.മോഹനൻ, ചാക്കോ പലക്കലോടി, പി.സി.ഷാജി, സുധീപ് ജെയിംസ്, ബെന്നി തോമസ്, വി.ടി.തോമസ്, ജോഷി കണ്ടത്തിൽ, ബേബി തോലാനി, ജെയ്സൺ കാരക്കാട്ട്, കെ.പി.ഷാജി, എ ജെ.ജോസഫ്, സുരേഷ് മാവില, വി.ആർ.ഭാസ്ക്കരൻ, ജോസ് വട്ടമല, കെ.പി.ഗംഗാധരൻ, സാജു യോമസ്, സി.അഷ്റഫ്, എം.പി.അബ്ദുൽ റഹിമാൻ, വി.പി.അബ്ദുൽ റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.
Marcharirittywiledlife