കാട്ട് പന്നി - കുരങ്ങ് ശല്യത്തിൽ നിന്നും സംരക്ഷണമൊരുക്കണം: കിഫ

കാട്ട് പന്നി - കുരങ്ങ് ശല്യത്തിൽ നിന്നും സംരക്ഷണമൊരുക്കണം: കിഫ
Jul 13, 2025 09:29 PM | By sukanya

കണ്ണൂർ :കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ജില്ലാ കമ്മിറ്റി മീറ്റിംഗ് കേളകം പ്രസ്സ് ഫോറത്തിൽ വെച്ച് നടന്നു. ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ, പുതിയ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് എന്നിവയായിരുന്നു വിഷയം. ജില്ലാ പ്രസിഡണ്ട് പ്രിൻസ് ദേവസ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി റോബിൻ എം ജെ സ്വാഗതം പറഞ്ഞു. വിവിധ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്മാർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ജില്ലയിൽ വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തെ പ്രതിരോധിക്കാനുള്ള നടപടികൾ യോഗം ചർച്ച ചെയ്തു. കാട്ടുപന്നി ശല്യത്തിൽ കിഫയുടെ ഹൈക്കോടതി വഴിയുള്ള നീക്കത്തെ തുടർന്നാണ് പഞ്ചായത്തുകൾക്ക് കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി ലഭിച്ചതെന്ന് യോഗം വിലയിരുത്തി. അതിരൂക്ഷമായ കുരങ്ങ് ശല്യത്തിന് പരിഹാരം കാണാനുള്ള നടപടികൾ ആരംഭിക്കണമെന്ന് യോഗം തീരുമാനിച്ചു.

കർഷകരുടെ മറ്റു വിഷയങ്ങളിലും, ആറളം പുനരധിവാസ മേഖലയിലെ കാട്ടാന ശല്യത്തിനും പരിഹാരം കാണാൻ സാധ്യമായ എല്ലാ വഴികളും പ്രയോജനപ്പെടുത്തുമെന്ന് പുതിയ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡണ്ടായി പ്രിൻസ് ദേവസ്യയേയും, സെക്രട്ടറിയായി റോബിൻ എം ജെ യെയും വീണ്ടും തിരഞ്ഞെടുത്തു. കൊട്ടിയൂരിൽ നിന്ന് വിൽസൺ വടക്കയിൽ, ആറളത്തുനിന്ന് ജിൽസ് ജോൺ, ഷാന്റോ മാത്യു, ഉലഹന്നാൻ കെ യു, പേരാവൂരിൽ നിന്ന് സിജോ, ഉണ്ണി ജോസഫ്, ആലക്കോട് നിന്ന് ബെന്നി മുട്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.


kannur

Next TV

Related Stories
പ്രശസ്ത നടി ബി സരോജ ദേവി അന്തരിച്ചു

Jul 14, 2025 11:54 AM

പ്രശസ്ത നടി ബി സരോജ ദേവി അന്തരിച്ചു

പ്രശസ്ത നടി ബി സരോജ ദേവി...

Read More >>
എടക്കാനം വ്യൂ പോയിന്റിലേക്കുള്ള പ്രവേശനം നാട്ടുകാർ തടഞ്ഞു

Jul 14, 2025 11:35 AM

എടക്കാനം വ്യൂ പോയിന്റിലേക്കുള്ള പ്രവേശനം നാട്ടുകാർ തടഞ്ഞു

എടക്കാനം വ്യൂ പോയിന്റിലേക്കുള്ള പ്രവേശനം നാട്ടുകാർ...

Read More >>
നിമിഷ പ്രിയയുടെ മോചനം: ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Jul 14, 2025 11:29 AM

നിമിഷ പ്രിയയുടെ മോചനം: ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

നിമിഷ പ്രിയയുടെ മോചനം: ഹർജി ഇന്ന് സുപ്രീംകോടതി...

Read More >>
വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യം: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

Jul 14, 2025 10:45 AM

വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യം: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യം: മന്ത്രി പി എ മുഹമ്മദ്‌...

Read More >>
'സൈറനടിച്ചിട്ടും മാറിയില്ല'; എട്ട് വയസുകാരനുമായി പോയ ആംബുലസിന് വഴി കൊടുക്കാതെ ബൈക്ക് യാത്രക്കാരൻ

Jul 14, 2025 10:20 AM

'സൈറനടിച്ചിട്ടും മാറിയില്ല'; എട്ട് വയസുകാരനുമായി പോയ ആംബുലസിന് വഴി കൊടുക്കാതെ ബൈക്ക് യാത്രക്കാരൻ

'സൈറനടിച്ചിട്ടും മാറിയില്ല'; എട്ട് വയസുകാരനുമായി പോയ ആംബുലസിന് വഴി കൊടുക്കാതെ ബൈക്ക്...

Read More >>
കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായ ആക്രമണം നിരവധി പേർക്ക് പരിക്ക്

Jul 14, 2025 10:06 AM

കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായ ആക്രമണം നിരവധി പേർക്ക് പരിക്ക്

കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായ ആക്രമണം നിരവധി പേർക്ക്...

Read More >>
Top Stories










//Truevisionall