കണ്ണൂർ: പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടൽ സുരക്ഷാകിറ്റ് നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളി, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വം, എഫ് ഐ എം എസ് രജിസ്‌ട്രേഷൻ എന്നീ യോഗ്യതയുള്ള കേരളീയർക്ക് അപേക്ഷിക്കാം. അപേക്ഷകൻ ലൈസൻസും രജിസ്‌ട്രേഷനുമുള്ള മത്സ്യബന്ധന യാനത്തിന്റെ ഉടമയായിരിക്കണം. ലൈഫ്‌ബോയ്, വിഷ്വൽ എയ്ഡ്‌സ്, റെഡ് ഹാൻഡ് ഫ്‌ളയേഴ്‌സ്, റിഫ്‌ളക്ടീവ് ടാപ്‌സ്, വാട്ടർപ്രൂഫ് ടോർച്ച്, മൾട്ടി പർപ്പസ് ടൂൾ, കത്തി, മറൈൻ ഫസ്റ്റ് എയ്ഡ് കിറ്റ്, ടൈ്വൻ /നെറ്റ് റിപ്പയർ ത്രെഡ്, നീഡിൽ, കൈയുറകൾ എന്നിവ ഉൾപ്പെടുന്ന 10,000 രൂപയുടെ കിറ്റിന് 75 ശതമാനം സബ്‌സിഡി ലഭിക്കും. താൽപര്യമുള്ളവർ സെപ്റ്റംബർ 10 നകം തലശ്ശേരി, കണ്ണൂർ, അഴീക്കോട്, മാടായി മത്സ്യഭവനുകളിൽ നേരിട്ടെത്തി അപേക്ഷയോടൊപ്പം 25 ശതമാനം ഗുണഭോക്തൃ വിഹിതം ഒടുക്കണം. കൂടുതൽ വിവരങ്ങൾ പ്രാദേശിക മത്സ്യഭവൻ, ഫിഷറീസ് സ്റ്റേഷൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 0497 2731081
applynow