'അടിച്ചു'തീർത്ത് ഓണം : ബെവ്കോ വിറ്റഴിച്ചത് 920.74 കോടിയുടെ മദ്യം

'അടിച്ചു'തീർത്ത് ഓണം :  ബെവ്കോ വിറ്റഴിച്ചത് 920.74 കോടിയുടെ മദ്യം
Sep 9, 2025 12:25 PM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണനാളുകളിൽ ബെവ്കോ വിറ്റഴിച്ചത് 920.74 കോടിയുടെ മദ്യം. 12 ദിവസത്തെ കണക്കാണിത്. കഴിഞ്ഞ വർഷം 842.07കോടിയുടെ മദ്യമാണ് ഓണക്കാലത്ത് വിറ്റത്. കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 78 കോടിയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. കണക്കനുസരിച്ച് കൊല്ലം ആശ്രാമം, കരുനാ​ഗപ്പള്ളി, തിരുവനന്തപുരം പവർഹൗസിനടുത്തായുള്ള ഔട്ലറ്റ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മദ്യം ചെലവഴിക്കപ്പെട്ടത്.

അതേസമയം, സംസ്ഥാനത്തെ മദ്യശാലകളിൽ നാളെ മുതൽ കുപ്പികൾ തിരികെ വാങ്ങൽ ആരംഭിക്കും. കണ്ണൂരിലും തിരുവനന്തപുരത്തുമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബെവ്കോ ഔട്ട്ലെറ്റുകളിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. ഇതുപ്രകാരം 20 ഷോപ്പുകളിലായിരിക്കും മദ്യക്കുപ്പികൾ തിരികെ ഏൽപ്പിക്കാൻ കഴിയുന്നത്. വാങ്ങിയ ബെവ്കോ ഔട്ട്ലെറ്റിൽ മദ്യക്കുപ്പി കൊടുത്താൽ ഡെപ്പോസിറ്റ് തുകയായ 20രൂപ തിരികെ നൽകും.


ഗ്ലാസ് - പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വാങ്ങുന്നവരിൽ നിന്ന് 20 രൂപ അധികം ഈടാക്കുന്ന ‘ഡെപ്പോസിറ്റ്' പദ്ധതിയാണ് ബെവ്കോയിൽ നടപ്പാക്കുന്നത്. കുപ്പി തിരികെ നൽകിയാൽ ഈ തുക തിരികെ ലഭിക്കും. ബെവ്കോ സ്റ്റിക്കർ പതിച്ച കുപ്പികൾ ആരു തിരികെ കൊണ്ടുവന്നാലും 20 രൂപ നൽകും. ബെവ്കോ സ്റ്റിക്കർ വ്യക്തമാകുന്ന നിലയിലായിരിക്കണം കുപ്പി തിരികെ എത്തിക്കേണ്ടത്.


Content Highlight: thiruvananthapuram

Next TV

Related Stories
കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ കാറിനു മുന്നിലേക്ക് മണ്ണിടിഞ്ഞു; ആർക്കും പരുക്കില്ല

Jul 1, 2026 02:02 PM

കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ കാറിനു മുന്നിലേക്ക് മണ്ണിടിഞ്ഞു; ആർക്കും പരുക്കില്ല

കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ കാറിനു മുന്നിലേക്ക് മണ്ണിടിഞ്ഞു; ആർക്കും...

Read More >>
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ കുറവ്; ഇന്നലെ 400 – 600 മെഗാവാട്ട് വരെ കുറവുണ്ടായതായി KSEB

Jul 1, 2026 01:54 PM

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ കുറവ്; ഇന്നലെ 400 – 600 മെഗാവാട്ട് വരെ കുറവുണ്ടായതായി KSEB

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ കുറവ്; ഇന്നലെ 400 – 600 മെഗാവാട്ട് വരെ കുറവുണ്ടായതായി...

Read More >>
യൂണിഫോമിൽ മതചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാർക്ക് സർക്കുലർ പുറത്തിറക്കി ഡിജിപി

Jul 1, 2026 01:29 PM

യൂണിഫോമിൽ മതചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാർക്ക് സർക്കുലർ പുറത്തിറക്കി ഡിജിപി

യൂണിഫോമിൽ മതചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാർക്ക് സർക്കുലർ പുറത്തിറക്കി...

Read More >>
കണ്ണൂർ ഉളിയിൽ കൂരൻ മുക്കിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും മരിച്ചു

Jul 1, 2026 01:14 PM

കണ്ണൂർ ഉളിയിൽ കൂരൻ മുക്കിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും മരിച്ചു

കണ്ണൂർ ഉളിയിൽ കൂരൻ മുക്കിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും...

Read More >>
ജൂലൈ മാസത്തിലും മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്

Jul 1, 2026 12:50 PM

ജൂലൈ മാസത്തിലും മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്

വില്ലനായി എൽ നിനോ; ജൂലൈ മാസത്തിലും മഴ കുറയുമെന്ന് കാലാവസ്ഥാ...

Read More >>
മഴയിൽ തകർന്ന് കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ് സ്റ്റേഷൻ

Jul 1, 2026 11:26 AM

മഴയിൽ തകർന്ന് കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ് സ്റ്റേഷൻ

മഴയിൽ തകർന്ന് കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ്...

Read More >>
Top Stories










News Roundup






Entertainment News