കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും സ്മാർട്ട് ഫോണും ചാർജറും പിടികൂടിയ സംഭവം: അധികൃതരുടെ വീഴ്ച ഗുരുതരം

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും സ്മാർട്ട് ഫോണും ചാർജറും പിടികൂടിയ സംഭവം:  അധികൃതരുടെ വീഴ്ച ഗുരുതരം
Oct 6, 2025 11:14 AM | By sukanya

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും സ്മാർട്ട് ഫോണും ചാർജറും പിടികൂടിയ സംഭവം അധികൃതരുടെ വീഴ്ച ഗുരുതരം.ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് ശേഷം ഇതുവരെയായി പത്തിലേറെ മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്. അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിൽ നിന്നുൾപ്പെടെ മൊബൈൽ ഫോണുകൾ കണ്ടെത്തിയത് സുരക്ഷാ വീഴ്ചയുടെ ഗൗരവം കൂട്ടുന്നു.

അഞ്ചാം ബ്ലോക്കിന്റെ പിറകുവശത്ത് നിന്നാണ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ നിരോധിത വസ്തുക്കൾ കണ്ടെത്തിയത്. സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജയിലിനകത്ത് പരിശോധന ശക്തമാക്കിയിരുന്നെങ്കിലും മൊബൈൽ കടത്ത് തുടരുന്നത് ജയിൽ സുരക്ഷയിൽ ഗുരുതരമായ പഴുതുകൾ നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു. പ്രത്യേക അന്വേഷണ സംഘം ഉൾപ്പെടെ നിരവധി പരിശോധനകൾ നടത്തിയിട്ടും സ്ഥിതി മെച്ചപ്പെടുന്നില്ല.

ഓഗസ്റ്റ് മാസത്തിൽ മാത്രം മൂന്ന് തവണയാണ് ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടിയത്. ഓഗസ്റ്റ് 27ന് ന്യൂ ബ്ലോക്കിൽ തടവിൽ കഴിയുന്ന തൃശൂർ സ്വദേശിയായ യു.ടി ദിനേശിൽ നിന്ന് ജയിൽ സൂപ്രണ്ട് നടത്തിയ പരിശോധനയിൽ ഫോൺ പിടികൂടി. തുടർന്ന് ഓഗസ്റ്റ് 31ന് അഞ്ചാം ബ്ലോക്കിലെ വിജയശങ്കർ, ജസീർ അലി മുഹമ്മദ് ഫാസിൽ എന്നിവരിൽ നിന്ന് കൂടുതൽ ഫോണുകൾ പിടികൂടി. ഓഗസ്റ്റ് 3ന് പത്താം ബ്ലോക്കിന് മുന്നിൽ കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. തുടർച്ചയായ മൊബൈൽ പിടികൂടലുകൾ സെൻട്രൽ ജയിലിലെ സുരക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്‌കാരങ്ങളുടെ അടിയന്തര ആവശ്യകത എടുത്തുകാട്ടുന്നുണ്ട്.


Content Highlight: kannur

Next TV

Related Stories
പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണോദ്ഘാടനം മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു

Jun 29, 2026 08:50 AM

പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണോദ്ഘാടനം മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു

പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണോദ്ഘാടനം മന്ത്രി സണ്ണി ജോസഫ്...

Read More >>
ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; നി​ർ‌​ണാ​യ​ക ഹ​ർ​ജി​ക​ൾ ഇ​ന്ന് പ​രി​ഗ​ണി​ക്കും

Jun 29, 2026 07:05 AM

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; നി​ർ‌​ണാ​യ​ക ഹ​ർ​ജി​ക​ൾ ഇ​ന്ന് പ​രി​ഗ​ണി​ക്കും

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; നി​ർ‌​ണാ​യ​ക ഹ​ർ​ജി​ക​ൾ ഇ​ന്ന്...

Read More >>
കാർഷിക യന്ത്രങ്ങൾക്ക് 50 ശതമാനം വരെ സബ്‌സിഡി

Jun 29, 2026 05:40 AM

കാർഷിക യന്ത്രങ്ങൾക്ക് 50 ശതമാനം വരെ സബ്‌സിഡി

കാർഷിക യന്ത്രങ്ങൾക്ക് 50 ശതമാനം വരെ...

Read More >>
പി എസ് സി അഭിമുഖ പരീക്ഷ

Jun 29, 2026 05:39 AM

പി എസ് സി അഭിമുഖ പരീക്ഷ

പി എസ് സി അഭിമുഖ...

Read More >>
ഡോക്ട​ർ നിയമ​നം

Jun 29, 2026 05:36 AM

ഡോക്ട​ർ നിയമ​നം

ഡോക്ട​ർ...

Read More >>
കേളകം ഇൻ്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിജയോൽസവം നടത്തി

Jun 28, 2026 04:53 PM

കേളകം ഇൻ്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിജയോൽസവം നടത്തി

കേളകം ഇൻ്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിജയോൽസവം...

Read More >>
Top Stories










News Roundup






Entertainment News