കണ്ണൂർ: 'ദരിദ്രരില്ലാത്ത കേരളം' സർക്കാർ പ്രഖ്യാപനം നീതിക്ക് നിരക്കാത്തതാണെന്ന് ആരോപിച്ച് കേരള സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്റേറ്റിന് മുന്നിൽ ഏകദിന സത്യാഗ്രഹം സംഘടിപ്പിച്ചു. സൗമി മട്ടന്നൂർ സത്യാഗ്രഹമിരുന്നു. കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ ജില്ലാ പ്രസിഡൻ്റ് ആർടിസ്റ്റ് ശശികല ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ മന്ന, മധു കക്കാട്, മഹിജ കക്കാട്, പവിത്രൻ കൊതേരി, രാജമണി, ദേവദാസ് തളാപ്പ്, പള്ളിപ്രം പ്രസന്നൻ, രമ ബാലൻ തുടങ്ങിയവർ സംസാരിച്ചു.
Satyagraha in front of the Collectorate


_(22).jpeg)


.jpeg)


_(22).jpeg)


.jpeg)


























