പേരാവൂർ: അത്യാധുനിക സൗകര്യങ്ങളോടെ തൊണ്ടിയില്‍ ടൗണ്‍ സ്‌ക്വയര്‍ ഷോപ്പിങ്ങ് സെന്റർ പ്രവർത്തനം ആരംഭിച്ചു. കെ.സുധാകരന്‍ എം പി ഷോപ്പിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആർച്ച് പ്രീസ്റ്റ് മാത്യു തെക്കേ മുറിയിൽ അധ്യക്ഷനായി. സണ്ണി സിറിയക്ക് പൊട്ടങ്കൽ, പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ, കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ്, കൊട്ടിയൂർ പഞ്ചായത്ത് റോയി നമ്പുടാകം, കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ, ഫാ: തോമസ് കൊച്ചുകരോട്ട് തുടങ്ങിയവർ സംസാരിച്ചു. സൂപ്പർ മാർക്കറ്റ്, സ്യൂട്ട് റൂമുകൾ, റെസ്റ്റോറന്റ്, പാർട്ടി ഹാൾ, ഡോർമെറ്ററി, ഗെയിം സ്റ്റേഷൻ തുടങ്ങിയവയും ടൗൺ സ്ക്വയറിൽ സജ്ജമാക്കിയിരിക്കുന്നു.
Town Squair Shopping center Thondiyil


_(22).jpeg)


.jpeg)


_(22).jpeg)


.jpeg)


























