കേളകം: ജനമൈത്രി പോലിസിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ മന്ദംച്ചേരി, അടക്കാത്തോട് വാളുമുക്ക് ഉന്നതിയിലെ യുവാക്കൾക്കാണ് ഫുട്ബോൾ കിറ്റുകൾ വിതരണം ചെയ്തത്. ഉന്നതികളിൽ വെച്ച് നടത്തിയ ചടങ്ങുകളിൽ കേളകം എസ് എച്ച് ഒ ഇതിഹാസ് താഹ വിതരണം നിർവഹിച്ചു. പോലീസ്കാരായ ബൈജു പി.വി, ശ്രീജിത് രാഘവൻ, ജിജേഷ് എന്നിവർ സംസാരിച്ചു. പേരാവൂർ സബ്ബ് ഡിവിഷന് കീഴിലുള്ള .കേളകം, പേരാവൂർ സ്റ്റേഷൻ പരിധികളിലെ ഉന്നതിയിലുള്ള യുവാക്കൾക്ക് പോലീസ് എസ് ആർ ഇ ഫണ്ടിലുൾപ്പെടുത്തിയാണ് ഫുട്ബോൾ, വോളിബോൾ കിറ്റുകൾ വിതരണം ചെയ്തുവരുന്നത്.
Distributed football kits under the leadership of the police.


_(22).jpeg)


.jpeg)


_(22).jpeg)


.jpeg)


























