പേരാമ്പ്ര :പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റ സംഘര്‍ഷത്തിൽ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറയ്ക്കാനെന്ന് കോടതി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പൊലീസിന് എതിരെ രൂക്ഷ വിമർശനം നടത്തിയത്.
ഗ്രനേഡ് കൈകാര്യം ചെയ്തതിലെ വീഴ്ച മറയ്ക്കാനാണ് പൊലീസ് പുതിയ കേസ് എടുത്തത് എന്നാണ് കോടതിയുടെ നിരീക്ഷണം.യുഡിഎഫ് പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ വിധിയിലാണ് പൊലീസിനെതിരെ കോടതി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടയിത്.
അതേസമയം, പേരാമ്പ്ര മർദ്ദനത്തിൽ പൊലീസ് നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞിരുന്നു. കുറ്റം ചെയ്തവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും. തുടർനടപടികൾ പാർട്ടിയോട് ആലോചിച്ച് തീരുമാനിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
Shafi injury incident: Court orders police to drop explosive device case





.jpeg)





.jpeg)

























