കേളകം:കേളകം ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 28 കുടുംബങ്ങൾക്കു വേണ്ടി നിർമ്മാണം പൂർത്തിയാക്കിയ ഹമീദ് റാവുത്തർ കുടിവെള്ള പദ്ധതി കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനിഷ് ഉൽഘാടനം നടത്തി. 12 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉൽഘാടന ചടങ്ങിൽ ഗുണഭോക്താക്കൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
വാർഡ് മെമ്പർ ഷാൻ്റി സജി അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്ള വെള്ളാ റയിൽ,എൻ.എ ,മജീദ്, ഗിരീഷ് വാളുമുക്ക്, പ്രീത വിജയൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്യക്ഷന്മാരായ തോമസ് പുളിക്കക്കണം, സജീവൻപാലുമി എന്നിവർ സംസാരിച്ചു.കുടിവെള്ള പദ്ധതി ഉൽഘാടന ചടങ്ങ് പായസത്തിൻ്റെ മധുരം പകർന്ന് നാട്ടുകാർ ആഘോഷിച്ചു.
Adakkathod





.jpeg)





.jpeg)



























