ഇരിട്ടി : അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മൃഗസംരക്ഷണ ജെ എൽ ജിയിലെ ജീവ പ്രൊഡ്യൂസർ ഗ്രൂപ്പിന്റെ ചാണകപ്പൊടി നിർമ്മാണ യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി ഡി എസ് വഴി ജെ എൽ ജിക്ക് നൽകിയ പൽവറൈസർ ഉപയോഗിച്ച് ചാണകം പൊടിച്ച് പാക്കറ്റുകളാക്കി വില്പനക്ക് എത്തിക്കും. ജോളി ഇട്ടിയാപാറ, രാധ, സിന്ധു ബിജു എന്നിവരാണ് യൂണിറ്റിലെ അംഗങ്ങൾ. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന റോജസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോസ് എ വൺ, മിനി വിശ്വനാഥ\, ജോസഫ് വട്ടുകുളം, സി ഡി എസ് ചെയർപേഴ്സൺ മിനി സതീശൻ എന്നിവർ പ്രസംഗിച്ചു .
The Chaanakapodi manufacturing unit was inaugurated in Ayyankunnu.





.jpeg)






.jpeg)



























