കണ്ണൂർ : ദേശീയ മന്ത് രോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ അനില്‍കുമാര്‍ നിർവഹിച്ചു. ചിറക്കല്‍ കുടുംബരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ.സി സച്ചിന്‍ അധ്യക്ഷനായി.
ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. കെ കെ ഷിനി മന്തു രോഗത്തിന്റെ വ്യാപനം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ജില്ലയില്‍ നിലവില്‍ 883 രോഗികളാണ് ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം മന്ത് രോഗബാധിതര്‍. അതില്‍ 290 രോഗികള്‍ കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലാണുള്ളത്.
ജില്ലാ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ടി. സുധീഷ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.ജി ഗോപിനാഥന്‍, ബയോളജിസ്റ്റ് സി.പി രമേശന്‍, എപ്പിഡെമിയോളജിസ്റ്റ് ഡോ. അഖില്‍ രാജ് എന്നിവര്‍ സംസാരിച്ചു.
National Diabetes Day celebration organized






_(30).jpeg)





_(30).jpeg)


.jpeg)

.jpeg)





















