തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിസ്മസ് പരീക്ഷ തീയതികളിൽ മാറ്റം വരും. ക്രിസ്മസ് അവധിക്ക് മുൻപും ശേഷവുമായി 2 ഘട്ടങ്ങളിലായാവും പരീക്ഷ നടത്തുക. വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് ഡിസംബർ 11 മുതലാണ് ക്രിസ്മസ് പരീക്ഷ ആരംഭിക്കുക. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെയാണ് പരീക്ഷ തീയതിയിൽ മാറ്റം വരുത്തേണ്ടതായി വരുന്നത്. ഡിസംബർ 9, 11 തീയതികളിലാണ് വോട്ടെടുപ്പ്. 13 നാണ് ഫലപ്രഖ്യാപനം. ഈ ഘട്ടത്തിലാണ് ക്രിസ്മസിന് മുൻപും ശേഷവുമായി 2 ഘട്ടങ്ങളിൽ പരീക്ഷ നടത്താൻ ആലോചിക്കുന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം 15 മുതൽ 19 വരെ പരീക്ഷ നടത്താം. 20 മുതൽ 28 വരെയാണ് ക്രിസ്മസ് അവധി. രണ്ടാം ഘട്ട പരീക്ഷകൾ ഡിസംബറിലെ അവസാന ദിവസങ്ങളിലും ജനുവരി ആദ്യ ആഴ്ചയുമായി നടത്തേണ്ടി വരും.
There will be a change in the dates of the Christmas exams




































