തലശ്ശേരി : ചെന്നൈ ജവഹർ സ്റ്റേഡിയത്തിൽ നടന്ന ഇരുപത്തിമൂന്നാമത് ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യയ്ക്ക് അഭിമാനമായി അഞ്ച് കിലോമീറ്റർ അതിവേഗ നടത്ത മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ ഹസീന ആലിയമ്പത്തിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ഇറാൻ താരമായ മിർസ സിഹാൻ ഷിയാനെ പരാജയപ്പെടുത്തിയാണ് ഹസീന സ്വർണ്ണ മെഡൽ നേടിയത് 36 രാജ്യങ്ങളിൽ നിന്നുള്ള മൽസരാർഥികളാണ് പങ്കെടുത്തത്. ശ്രീലങ്ക, ദുബായ് തുടങ്ങിയ രാജ്യങ്ങളിൽ നടന്ന ഇന്റർനാഷണൽ മീറ്റുകളിൽ ഹസിന ഇന്ത്യക്കായി സ്വർണ്ണ മെഡൽ നേടിയിട്ടുണ്ട് . 2024 ൽ സ്വീഡനിൽ വെച്ച് നടന്ന വേൾഡ് മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ അതി വേഗ നടത്ത മത്സരത്തിൽ ഏഴാം സ്ഥാനം നേടിയിരുന്നു. തലശ്ശേരി പാലയാട് സ്വദേശിനിയായ ഹസീന തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരിയാണ്.
ധർമ്മടം പൗരാവലിക്ക് വേണ്ടി എം പി മോഹനൻ,എൻ ജി ഒ യൂണിയന് വേണ്ടി ഇ ഡി ബീന, പി കെ സുമേഷ്, വിദ്യാഭ്യാസ ഓഫീസർ പി ശകുന്തള, പി സി ലതീഷ് ബാബു, കെ വി മുസ്തഫ,വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് പ്രസിഡന്റ് ജസ്സി രാഗേഷ്, വിനിൽ മല്ലിശ്ശേരി എന്നിവർ സംസാരിച്ചു.
Rasewalkerhaseena




































