ഇരിട്ടി : ടി എസ് എസ് എസ് എടൂർ യൂണിറ്റും നാഷണൽ ഹെൽത്ത് മിഷൻ കണ്ണൂരും സംയുക്തമായി നടത്തിയ പാലിയേറ്റീവ് കെയർ ബോധവൽക്കരണ ക്യാമ്പ് എടൂർ സെന്റ് മേരീസ് ഫൊറോനാ വികാരി ഫാ. തോമസ് വടക്കേമുറിയിൽ ഉദ്ഘാടനം ചെയ്തു.നാഷണൽ ഹെൽത്ത് മിഷൻ കണ്ണൂർ ജില്ലാ കോഡിനേറ്റർ എ.കെ. സനോജ്, എൻ എച്ച് എം സ്റ്റാഫ് നേഴ്സ് എം.കെ. മിനി എന്നിവർ ക്ലാസ്സ് നയിച്ചു.ടി എസ് എസ് എസ് എടൂർ യൂണിറ്റ് പ്രസിഡന്റ് ജിമ്മി വട്ടംതൊട്ടിയിൽ , സെക്രട്ടറി റെജി കൊടുംപുറത്ത്, വൈസ് പ്രസിഡന്റ് മനോജ് ഐക്കാട്ട് , ജോയിൻ സെക്രട്ടറി ജോസ് ആക്കൽ, സിസ്റ്റർ തെരേസ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു .
Paliyetivecarecamp






































