പുതിയതെരു : ഗവൺമെൻ്റ് കോൺട്രാക്ടേർസ് അസോസിയേഷൻ(ജി സി എ) ജില്ലാ സമ്മേളനം നവംബർ 13 വ്യാഴാഴ്‌ച രാവിലെ 10 മണിക്ക് പുതിയതെരു മാഗ്നറ്റ് ഹോട്ടലിൽ നടക്കുമെന്ന് സംഘാടകർ പ്രസ്ക്ലബിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. കെ. രത്നകുമാരി ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന പ്രസിഡൻ്റ് കെ കെ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡൻ്റ് പി മോഹനൻ അധ്യക്ഷത വഹിക്കും. ജില്ലയിലെ അസോസിയേഷൻമെമ്പർമാരുടെ കുട്ടികളിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച പഠന നിലവാരം പുലർത്തിയ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും, കലാകായിക മേഖലയിൽ ജില്ലാ സംസ്ഥാന തലത്തിൽ മികവ് തെളിയിച്ച് കുട്ടികളെ അനുമോദിക്കുന്ന ചടങ്ങും നടക്കും. സമ്മേളനത്തിൽ കരാറുകാർ അനുഭവിക്കുന്ന പ്രതിസന്ധികളെ കുറിച്ച് ചർച്ച ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ പി മോഹനൻ ജില്ലാ പ്രസിഡന്റ്എം കെ ഷാജി,കെ സി മനീഷ്,വി നാരായണൻ നമ്പ്യർ എന്നിവർ പങ്കെടുത്തു.
Gcameettingattheru






































