പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം
Nov 12, 2025 04:10 PM | By Remya Raveendran

തിരുവനന്തപുരം :  പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒടുവിൽ കേന്ദ്രത്തിന് കത്തയച്ച് കേരളം. ഇന്ന് ഉച്ചയോടെയാണ് കത്തയച്ചത്. കത്ത് വൈകുന്നതിൽ അതൃപ്തി അറിയിക്കാൻ സിപിഐ മന്ത്രിമാർ രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. കത്ത് അയക്കുന്നത് വൈകുന്നതിനെതിരെ സിപിഐ രം​ഗത്തെത്തിയിരുന്നു.

പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം എന്ന് രണ്ടാഴ്ചയ്ക്ക് മുൻ‌പ് ചേർന്ന മന്ത്രി സഭാ യോ​ഗത്തിലാണ് തീരുമാനമെടുത്തിരുന്നത്. എന്നാൽ പദ്ധതി മരവിപ്പിക്കുന്നത് സംബന്ധിച്ച് കത്ത് കേന്ദ്രത്തിന് അയച്ചിരുന്നില്ല. തീരുമാനമെടുത്ത് 13 ദിവസങ്ങൾക്ക് ശേഷമാണ് കത്ത് അയക്കുന്നത്. രാവിലെ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ സന്ദർശിച്ച് കത്ത് വൈകുന്നതിലുള്ള തങ്ങളുടെ അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെ കത്തിന്റെ കരട് സിപിഐ മന്ത്രിമാരെ കാണിച്ച ശേഷം ഇപ്പോൾ കേന്ദ്രത്തിന് അയച്ചിരിക്കുന്നത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായുമായി നടന്ന കൂടിക്കാഴ്ചയിൽ പി എം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് അറിയിച്ചിരുന്നു. എന്നാൽ വാക്കാൽ മാത്രമേ ഇതറിയിച്ചിട്ടുള്ളൂ. എന്നാൽ ഇപ്പോൾ സിപിഐയുടെ രാഷ്ട്രീയ സമ്മർദങ്ങൾക്കൊടുവിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് പദ്ധതി മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് കത്തയച്ചിരിക്കുകയാണ്.

Pmshreeplan

Next TV

Related Stories
ഡൽഹി സ്ഫോടനം; പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് പ്രധാനമന്ത്രി

Nov 12, 2025 05:06 PM

ഡൽഹി സ്ഫോടനം; പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് പ്രധാനമന്ത്രി

ഡൽഹി സ്ഫോടനം; പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച്...

Read More >>
ജിസിഎ ജില്ലാ സമ്മേളനം 13ന് പുതിയതെരുവിൽ നടക്കും

Nov 12, 2025 03:08 PM

ജിസിഎ ജില്ലാ സമ്മേളനം 13ന് പുതിയതെരുവിൽ നടക്കും

ജിസിഎ ജില്ലാ സമ്മേളനം 13ന് പുതിയതെരുവിൽ നടക്കും...

Read More >>
ഈ ലോക കപ്പോടെ കളി നിര്‍ത്തുമെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

Nov 12, 2025 02:55 PM

ഈ ലോക കപ്പോടെ കളി നിര്‍ത്തുമെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ഈ ലോക കപ്പോടെ കളി നിര്‍ത്തുമെന്ന് ക്രിസ്റ്റിയാനോ...

Read More >>
എക്സൈസ് റെയിഡിൽ വൻ മാഹിമദ്യ ശേഖരം പിടികൂടി ; ഒരാൾ അറസ്റ്റിൽ

Nov 12, 2025 02:32 PM

എക്സൈസ് റെയിഡിൽ വൻ മാഹിമദ്യ ശേഖരം പിടികൂടി ; ഒരാൾ അറസ്റ്റിൽ

എക്സൈസ് റെയിഡിൽ വൻ മാഹിമദ്യ ശേഖരം പിടികൂടി ; ഒരാൾ...

Read More >>
'വൈറ്റ് കോളർ ഭീകരവാദത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയും സലഫിസവും' ; എപി അബ്ദുള്ളക്കുട്ടി

Nov 12, 2025 02:19 PM

'വൈറ്റ് കോളർ ഭീകരവാദത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയും സലഫിസവും' ; എപി അബ്ദുള്ളക്കുട്ടി

'വൈറ്റ് കോളർ ഭീകരവാദത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയും സലഫിസവും'; എപി...

Read More >>
പാലിയേറ്റീവ് കെയർ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

Nov 12, 2025 02:12 PM

പാലിയേറ്റീവ് കെയർ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

പാലിയേറ്റീവ് കെയർ ബോധവൽക്കരണ ക്യാമ്പ്...

Read More >>
Top Stories

News Roundup