ഇന്ന് ശിശുദിനം

ഇന്ന് ശിശുദിനം
Nov 14, 2025 07:35 AM | By sukanya

തിരുവനന്തപുരം: ഇന്ന് ശിശുദിനം. കുട്ടികളെ ഏറെ സ്നേഹിച്ച രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ 136-ാം ജന്മവാര്‍ഷികദിനമാണ് ഇന്ന്. ഓരോ കുഞ്ഞും രാജ്യത്തിന്റെ അമൂല്യസമ്പത്താണ്. കുട്ടികളുടെ ക്ഷേമം, സ്വാതന്ത്ര്യം, വിദ്യാഭ്യാസം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

‘കുട്ടികള്‍ പൂന്തോട്ടത്തിന്റെ മൊട്ടുകള്‍ പോലെയാണ്. സ്നേഹത്തോടെയും ശ്രദ്ധയോടെയും പരിപാലിക്കുമ്പോള്‍ മാത്രമേ അവര്‍ക്ക് വളര്‍ന്ന് നല്ല വ്യക്തികളാകാന്‍ സാധിക്കുകയുള്ളു.’- ജവഹര്‍ലാല്‍ നെഹ്റുവിന് കുട്ടികളെപ്പറ്റിയുള്ള കാഴ്ചപ്പാട് അതായിരുന്നു. കുഞ്ഞുങ്ങളുമായി സ്നേഹവാത്സല്യങ്ങള്‍ പങ്കിട്ട നെഹ്റുവിനെ ചാച്ചാജി എന്ന് കുട്ടികള്‍ സ്നേഹത്തോടെ വിളിച്ചു. കുട്ടികള്‍ ഭാവിയുടെ വാഗ്ദാനമാണെന്നും വേര്‍തിരിവുകളില്ലാതെ എല്ലാവരേയും ഒരുപോലെ കാണുന്ന കുട്ടികളുടെ നിഷ്‌കളങ്കതയാകണം ജീവിതത്തില്‍ പകര്‍ത്തേണ്ടതെന്നും ജവഹര്‍ലാല്‍ നെഹ്രു എന്നും രാജ്യത്തെ ഓര്‍മപ്പെടുത്തിക്കൊണ്ടേയിരുന്നു.

കുട്ടികളുടെ വ്യക്തി വികാസത്തിന് കുടുംബവും സമൂഹവും ആരോഗ്യകരമായ ചുറ്റുപാടുകള്‍ ഒരുക്കണമെന്നായിരുന്നു ചാച്ചാജിയുടെ പക്ഷം. കുട്ടികളുടെ മൗലികാവകാശങ്ങളെപ്പറ്റി സമൂഹത്തില്‍ അവബോധം വളര്‍ത്തുന്നതും ബാലവേല, ചൂഷണം, ദാരിദ്ര്യം എന്നിവയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതും ശിശുദിനത്തിന്റെ ലക്ഷ്യങ്ങളാണ്.

Today is Children's Day

Next TV

Related Stories
ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്തേക്കും

Nov 14, 2025 08:03 AM

ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്തേക്കും

ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാറിനെ ഇന്ന് ചോദ്യം...

Read More >>
ഗതാഗത നിയന്ത്രണം

Nov 14, 2025 06:30 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
അവയവദാനത്തിന് ഇനി കോവിഡ് ടെസ്റ്റ് നിർബന്ധമല്ല; ശ്വാസകോശം മാറ്റത്തിന് നിർബന്ധം

Nov 13, 2025 07:25 PM

അവയവദാനത്തിന് ഇനി കോവിഡ് ടെസ്റ്റ് നിർബന്ധമല്ല; ശ്വാസകോശം മാറ്റത്തിന് നിർബന്ധം

അവയവദാനത്തിന് ഇനി കോവിഡ് ടെസ്റ്റ് നിർബന്ധമല്ല; ശ്വാസകോശം മാറ്റത്തിന്...

Read More >>
ചെങ്കോട്ട സ്ഫോടനം; കണ്ണികൾ നീളുന്നത് പാകിസ്ഥാനിലേക്ക്, ഡോ.ഷഹീന് മസൂദ് അസറിൻ്റെ കുടുംബവുമായി ബന്ധം

Nov 13, 2025 07:18 PM

ചെങ്കോട്ട സ്ഫോടനം; കണ്ണികൾ നീളുന്നത് പാകിസ്ഥാനിലേക്ക്, ഡോ.ഷഹീന് മസൂദ് അസറിൻ്റെ കുടുംബവുമായി ബന്ധം

ചെങ്കോട്ട സ്ഫോടനം; കണ്ണികൾ നീളുന്നത് പാകിസ്ഥാനിലേക്ക്, ഡോ.ഷഹീന് മസൂദ് അസറിൻ്റെ കുടുംബവുമായി...

Read More >>
ചെങ്കോട്ട സ്ഫോടനം; ജമ്മു കശ്മീരിൽ സർക്കാർ ജീവനക്കാർ ഉൾപ്പെടെ 10 പേർ കസ്റ്റഡിയില്‍

Nov 13, 2025 07:08 PM

ചെങ്കോട്ട സ്ഫോടനം; ജമ്മു കശ്മീരിൽ സർക്കാർ ജീവനക്കാർ ഉൾപ്പെടെ 10 പേർ കസ്റ്റഡിയില്‍

ചെങ്കോട്ട സ്ഫോടനം; ജമ്മു കശ്മീരിൽ സർക്കാർ ജീവനക്കാർ ഉൾപ്പെടെ 10 പേർ...

Read More >>
റോഡിന് സൈഡ് കൊടുക്കുന്നതിലെ തർക്കം; ദമ്പതിമാരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയർ അറസ്റ്റില്‍

Nov 13, 2025 04:50 PM

റോഡിന് സൈഡ് കൊടുക്കുന്നതിലെ തർക്കം; ദമ്പതിമാരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയർ അറസ്റ്റില്‍

റോഡിന് സൈഡ് കൊടുക്കുന്നതിലെ തർക്കം; ദമ്പതിമാരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയർ...

Read More >>
Top Stories










News Roundup






Entertainment News