ഇന്ന് ലോക പ്രമേഹ ദിനം.

ഇന്ന് ലോക പ്രമേഹ ദിനം.
Nov 14, 2025 10:02 AM | By sukanya

ഇന്ന് ലോക പ്രമേഹ ദിനം. ലോകത്താകമാനം 63.5 കോടി പേർ പ്രമേഹ ബാധിതരാണെന്നാണ് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ കണക്ക്. പ്രമേഹത്തെപ്പറ്റിയുള്ള അവബോധം സമൂഹത്തിൽ ശക്തിപ്പെടുത്തുകയും പ്രതിരോധിക്കുകയുമാണ് ലോക പ്രമേഹദിനത്തിന്റെ ലക്ഷ്യം. ‘ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലുമുള്ള പ്രമേഹം’ എന്നതാണ് ഈ വർഷത്തെ ദിനത്തിന്റെ പ്രമേയം.

2025-ഓടെ ലോകത്തെ പ്രമേഹരോഗികളുടെ എണ്ണം 85.3 കോടിയിലെത്തുമെന്നാണ് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ കണക്കുകൾ. ലോകത്ത് പ്രമേഹരോഗികളുടെ എണ്ണത്തിൽ 14 കോടി പേരുമായി ചൈന ഒന്നാം സ്ഥാനത്തും 7.7 കോടി പേരുമായി ഇന്ത്യ രണ്ടാം സ്ഥാനമാണുള്ളത്. ടൈപ്പ് 1, ടൈപ്പ് 2, ഗർഭകാല പ്രമേഹം എന്നിങ്ങനെ പ്രമേഹം പലവിധത്തിലുണ്ട്. ടൈപ്പ് 2 പ്രമേഹമാണ് ഏറ്റവും സാധാരണമായത്. ഉൽപാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ ശരിയായ രീതിയിൽ ഉപയോഗിക്കാത്ത അവസ്ഥയാണ് ദീർഘകാലം നീണ്ടുനിൽക്കുന്ന ടൈപ്പ് 2 പ്രമേഹം. പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ ശരീരം തെറ്റായി ആക്രമിച്ച് നശിപ്പിക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ രോഗമാണ് ടൈപ്പ് 1 പ്രമേഹം.

പ്രമേഹം നേരത്തെ കണ്ടെത്തുകയും നിയന്ത്രിക്കുകയും ചെയ്തില്ലെങ്കിൽ ഹൃദയസ്തംഭനം, വൃക്കരോഗങ്ങൾ, പക്ഷാഘാതം, കാഴ്ചക്കുറവ്, നാഡീ പ്രശ്‌നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ സങ്കീർണ്ണതകളിലേക്ക് നയിച്ചേക്കാം. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, വ്യായാമമില്ലായ്മ, അമിതവണ്ണം, സമ്മർദ്ദം എന്നിവയെല്ലാം പ്രമേഹവ്യാപനത്തിന് കാരണമാകുന്നു. മധുരം, കൊഴുപ്പ്, സംസ്‌കരിച്ച ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുന്നതും ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നതും ശരീരഭാരം നിയന്ത്രിക്കുന്നതുമൊക്കെയാണ് പ്രമേഹത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ.


Today is World Diabetes Day

Next TV

Related Stories
സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്.

Nov 14, 2025 10:50 AM

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്.

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്....

Read More >>
ഡൽഹി സ്ഫോടന കേസിലെ കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകും:  കേന്ദ്രമന്ത്രി അമിത് ഷാ.

Nov 14, 2025 10:38 AM

ഡൽഹി സ്ഫോടന കേസിലെ കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകും: കേന്ദ്രമന്ത്രി അമിത് ഷാ.

ഡൽഹി സ്ഫോടന കേസിലെ കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകും: കേന്ദ്രമന്ത്രി അമിത്...

Read More >>
ഡൽഹിയിൽ  കാർ സ്ഫോടനം നടത്തിയ മുഖ്യസൂത്രധാരൻ ഡോ. ഉമർ മുഹമ്മദിൻ്റെ വീട് തകര്‍ത്ത് സുരക്ഷാ സേന.

Nov 14, 2025 10:34 AM

ഡൽഹിയിൽ കാർ സ്ഫോടനം നടത്തിയ മുഖ്യസൂത്രധാരൻ ഡോ. ഉമർ മുഹമ്മദിൻ്റെ വീട് തകര്‍ത്ത് സുരക്ഷാ സേന.

ഡൽഹിയിൽ കാർ സ്ഫോടനം നടത്തിയ മുഖ്യസൂത്രധാരൻ ഡോ. ഉമർ മുഹമ്മദിൻ്റെ വീട് തകര്‍ത്ത് സുരക്ഷാ സേന....

Read More >>
സ്കൂളുകളിൽ പഠനയാത്ര പോകുമ്പോൾ മുൻകൂട്ടി അറിയിക്കണം:  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി MVD

Nov 14, 2025 10:11 AM

സ്കൂളുകളിൽ പഠനയാത്ര പോകുമ്പോൾ മുൻകൂട്ടി അറിയിക്കണം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി MVD

സ്കൂളുകളിൽ പഠനയാത്ര പോകുമ്പോൾ മുൻകൂട്ടി അറിയിക്കണം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി...

Read More >>
ബീഹാറിൽ വിജയം ഉറപ്പിക്കാൻ എൻഡിഎ

Nov 14, 2025 10:11 AM

ബീഹാറിൽ വിജയം ഉറപ്പിക്കാൻ എൻഡിഎ

ബീഹാറിൽ വിജയം ഉറപ്പിക്കാൻ...

Read More >>
ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്തേക്കും

Nov 14, 2025 08:03 AM

ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്തേക്കും

ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാറിനെ ഇന്ന് ചോദ്യം...

Read More >>
Entertainment News