കണ്ണൂർ : തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്കുള്ള 3 സ്ഥാനാർത്ഥികളെ സിപിഐ പ്രഖ്യാപിച്ചു. എൽഡിഎഫിൽ സിപിഐ മത്സരിക്കുന്ന കുറുമാത്തൂർ, കോളയാട് , മാട്ടൂൽ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. ദീർഘകാലം പൊതുപ്രവർത്തനത്തിൽ മികവുള്ളവരും തദ്ദേശസ്ഥാപനങ്ങളിൽ തിളങ്ങിയവരുമാണ് മത്സരരംഗത്തിറങ്ങുന്നത്. കുറുമാത്തൂരിൽ സി പി ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറിയും അഖിലേന്ത്യാ കിസാൻ സഭ ദേശീയ കൗൺസിൽ അംഗവും സംസ്ഥാന വൈസ് പ്രസിഡൻ്റുമായ എ പ്രദീപനും, കോളയാടിൽ നിലവിൽ ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായ സിജാ രാജീവനും മാട്ടൂലിൽ നിലവിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായ അബ്ദുൾ നിസാർ വായിപ്പറമ്പും ആണ് മത്സരിക്കുന്നത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി രംഗത്തിറങ്ങാൻ പാർട്ടി സജ്ജമായികഴിഞ്ഞു.അധികാരവികേന്ദ്രീകരണം ഒരുപ്രഖ്യാപിത ഇടതുപക്ഷ നയമാണ്.അധികാരവും വിഭവങ്ങളും താഴെത്തട്ടിലേക്ക് എത്തിക്കാൻ എൽ ഡി എഫ് വിജയിക്കണം.പ്രതികൂലമായ ഒട്ടേറെഘടകങ്ങൾക്കിടയിലും അഭൂതപൂർവമായവികസനക്ഷേമപ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്.ജില്ലയിൽ എൽ ഡി എഫ് ന് അനുകൂലമായസാഹചര്യമാണുള്ളത്.
സംസ്ഥാന സർക്കാരും ജില്ലാ പഞ്ചായത്തും ഏറ്റെടുത്ത് നടത്തിയ വികസന പ്രവർത്തനങ്ങളുടെ മികവിലാണ് എൽഡിഎഫ് വോട്ടുതേടുന്നത്. അതിന് ഇത്തവണയും ജനങ്ങളുടെ പിന്തുണയുണ്ടാകുമെന്ന ആത്മവിശ്വാസവുമുണ്ടെന്നും എൽ ഡി എഫിന് വൻ വിജയമുണ്ടാകുമെന്നും സി പി സന്തോഷ് കുമാർ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ വെള്ളോറ രാജന്‍, അഡ്വ. പി അജയകുമാര്‍ എന്നിവരും പങ്കെടുത്തു.
Kannurjillapanchayathcandidates




































