കണ്ണൂർ : പ്രസവ ശുശ്രൂഷ വിദഗ്ധരുടെ സംഘടനയായ കണ്ണൂർ ഒബ്സ്ട്രക്ടിക് ആൻഡ് ഗൈനക്കോളജി സൊസൈറ്റി വാർഷിക സമ്മേളനം 15, 16 തീയതികളിൽ കണ്ണൂരിൽകൃഷ്ണ ബീച്ച് റിസോർട്ടിൽ നടക്കും.ഇത്തവണ സംഘടനയുടെ വിഷയം സ്ത്രീകളുടെ ആരോഗ്യ പുനർനിർവചനം എന്നതാണ്.15ന്ഡോ: മാധുരി സമുദ്രള,ഡോ: നീരജ് ജാദവ് എന്നിവരുടെ നേതൃത്വത്തിൽവർഷോപ്പ് നടക്കും. 16ന്സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും.ഡി. കൃഷ്ണനാഥപൈയെ ചടങ്ങിൽ ആദരിക്കും.പ്രസിദ്ധ ഗൈനക്കോളജിസ്റ്റായ ഡോ: വി.പി. പൈലി മുഖ്യപ്രഭാഷണംനടത്തും.വാർത്താസമ്മേളനത്തിൽജില്ലാ പ്രസിഡണ്ട് ഡോ:കെ ബീന,സെക്രട്ടറി ഡോ:കൗശിക്, ട്രഷറർ ഡോ: തുഫൈൽ ,ജോയിൻറ് സെക്രട്ടറി ഡോ: സോയ, വൈസ് പ്രസിഡണ്ട്ഡോ:ഷൈല എന്നിവർ പങ്കെടുത്തു.
Obstacticandginacology





































