പുതിയതെരു : ഗവൺമെൻ്റ് കോൺട്രാക്ടേർസ് അസോസിയേഷൻ ജില്ലാ സമ്മേളനം പുതിയതെരു മാഗ്നറ്റ് ഹോട്ടലിൽ നടന്നു.കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പി മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് കെ കെ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എം കെ ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ എം കെ അനിൽകുമാർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് വി രജിത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സി മിനീഷ്, കെ കെ സുരേന്ദ്രൻ, വി നാരായണൻ നമ്പ്യാർ, ജില്ലാ വൈസ് പ്രസിഡൻ്റുമാരായ കെ രമേഷ് ബാബു, കെ കെ പി മുഹമ്മദ് ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ അസോസിയേഷൻ മെമ്പർമാരുടെ കുട്ടികളിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച പഠന നിലവാരം പുലർത്തിയവർക്കുള്ള സ്കോളർഷിപ്പ് വിതരണവും, കലാകായിക മേഖലയിൽ ജില്ലാ സംസ്ഥാന തലത്തിൽ മികവ് തെളിയിച്ച് കുട്ടികൾക്കുള്ള അനുമോദനവും ചടങ്ങിൽ നടന്നു.ഗവർമെൻ്റ് കോൺട്രാക്റ്റർമാർ അനുഭവിക്കുന്ന പ്രശ്നങ്ങളിലും ക്രഷർ ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിലും ലഭ്യതക്കുറവിലും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
Contractersassociation





































